പാലക്കാട് : രാഹുൽ മാക്കൂട്ടത്തിൽ എം.എൽ.എയെ പൊലീസ് അർദ്ധരാത്രി കസ്റ്റഡിയിലെടുത്തു. പാലക്കാട്ടെ ഹോട്ടലിൽനിന്നു പ്രത്യേക അന്വേഷണ സംഘമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. രഹസ്യ കേന്ദ്രത്തിലേക്കാണു കൊണ്ടു പോയിട്ടുള്ളതെന്നു സംശയിക്കുന്നു. കസ്റ്റഡിയിലെടുത്ത ശേഷംആലത്തൂർ പൊലീസ് സ്റ്റേഷനിലേക്കാണു കൊണ്ടു പോകുന്നതെന്നു അറിയിച്ചിരുന്നെങ്കിലും അവിടെ എത്തിച്ചിട്ടില്ലെന്നു രാഹുലിൻ്റെ അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് കെ.പി.എം. ഹോട്ടലിൽ നിന്നാണു മാക്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പറയുന്നത്. സ്റ്റാഫ് അംഗങ്ങൾ മുറിയിലില്ലാതിരുന്നപ്പോഴാ ൾ യൂണിഫോമിലെത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. സംഘം അതിനു മുമ്പു റിസപ്ഷൻ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച രാവിലെയാണ് ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം രാഹുൽ ഹോട്ടലിൽ മുറിയെടുത്തതെന്നു പറയുന്നു. ബലാൽ സംഗത്തിനും ഗർഭഛിദ്രത്തിനുമെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും ഇമെയിൽ വഴി ലഭിച്ച പരാതിയിൽ പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പറയുന്നുണ്ട്.







