ആധാറിന് ഔദ്യോഗികചിഹ്നം; ദേശീയതല മത്സരത്തില്‍ ചാലക്കുടി സ്വദേശി ഒന്നാംസമ്മാനം നേടി
തൃശ്ശൂര്‍ : ആധാറിന്റെ ഔദ്യോഗികചിഹ്നം രൂപകല്പന ചെയ്യുന്നതിനുള്ള ദേശീയതല മത്സരത്തില്‍ ചാലക്കുടി സ്വദേശി ഒന്നാംസമ്മാനം നേടി. മെക്കാനിക്കല്‍ എന്‍ജിനീയറായ അരുണ്‍ ഗോപനാണ് വിജയി. 50,000 രൂപയാണ് സമ്മാനത്തുക. ആദ്യമായാണ് താന്‍ ഒരു ഡിസൈനിങ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും അതില്‍ വിജയിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അരുണ്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ-യുടെ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠമിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്ത് വിജയികളെ അഭിനന്ദിച്ചു. അരുണ്‍ ഗോകുല്‍ രൂപകല്‍പന ചെയ്ത ചിഹ്നം ആകര്‍ഷകമാണെന്നും ജനസൗഹൃദപരമാണെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ സേവനങ്ങള്‍ …
Read more “ആധാറിന് ഔദ്യോഗികചിഹ്നം; ദേശീയതല മത്സരത്തില്‍ ചാലക്കുടി സ്വദേശി ഒന്നാംസമ്മാനം നേടി”