പി പി ചെറിയാൻ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാവും ക്രിസ്മസ്-പുതുവത്സര പരിപാടികളും ജനുവരി 10-ന് ആരംഭിക്കും . ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വൈകിട്ടു 6 മണി മുതൽ 8:30 വരെയാണ് പരിപാടി. പ്രസിഡന്റ് പ്രദീപ് നാഗനൂൽ അധ്യക്ഷതവഹിക്കും.പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേത്ര്വത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും
ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൻ ചെറിയാനും പങ്കെടുക്കുന്നത് സുവർണ്ണ ജൂബിലി വർഷത്തിന് മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു
സാംസ്കാരിക സമ്മേളനത്തിന് പുറമെ ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,ട്രഷറർ ദീപക് നായർ എന്നിവരുടെ നേത്ര്വത്വത്തിൽ ഡാലസിലെ കലാപ്രതിഭകൾ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, ആവേശം പകരുന്ന നൃത്തപരിപാടികൾ.കരോൾ ഗീതങ്ങൾ: ക്രിസ്മസ് വരവേൽപ്പിന്റെ ഭാഗമായുള്ള ഗാനാലാപനം.ഫാഷൻ ഷോ: തുട്ങ്ങി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്:
വിഭവസമൃദ്ധമായ ക്രിസ്മസ്-പുതുവത്സര ഡിന്നറും ഉണ്ടായിരിക്കും.
1976-ൽ പ്രവർത്തനമാരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാലസ്, അരനൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ സുവർണ്ണ ജൂബിലി വർഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു
കൂടുതൽ വിവരങ്ങൾ കേരളം അസോസിയേഷൻ ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്







