കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ യുവാവിനെ വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജി. ഭാസ്‌കറിന്റെ മകന്‍ ജി. രാജേഷ് (47)ആണ് മരിച്ചത്.
ഇദ്ദേഹം തനിച്ചാണ് താമസം. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിക്കാണ് രാജേഷിനെ വീടിന്റെ വരാന്തയില്‍ വീണു കിടക്കുന്ന നിലയില്‍ പരിചയക്കാരനായ ചീനപ്പാടിയിലെ വസന്തകുമാര്‍ കണ്ടത്. ഉടന്‍തന്നെ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







