മരടില്‍ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം; തലയ്ക്ക് പിന്നില്‍ പരിക്ക്; കാലുകള്‍ക്ക് ഒടിവ്

കൊച്ചി: മരടിലെ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തന്‍കുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കെട്ടിടത്തിന്റെ മുകളില്‍നിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാര്‍ഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. സഹോദരിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തലയ്ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാലുകള്‍ക്കും ഒടിവുണ്ട്. കെട്ടിടത്തിന് തൊട്ടടുത്ത കായലില്‍ കുട്ടവഞ്ചിയില്‍ മീന്‍ പിടിക്കാന്‍ വന്നവര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ …

പ്രധാന രാഷ്ട്രീയ പാര്‍ട്ടി സമീപിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യകേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി തന്നെ സമീപിച്ചതായും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലോ കൊട്ടാരക്കരയിലോ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് …

ശ്വാസതടസം: സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ന്നും ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്തും സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പണത്തെ ചൊല്ലിയുള്ള തര്‍ക്കം; തായ്ലന്‍ഡില്‍ ഇന്ത്യക്കാരനെ വളഞ്ഞിട്ട് മര്‍ദിച്ച് ലൈംഗിക തൊഴിലാളികള്‍; ദൃശ്യങ്ങള്‍ പുറത്ത്

പട്ടായ: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യക്കാരന് നേരെ ഒരുകൂട്ടം ലൈംഗിക തൊഴിലാളികളുടെ ആക്രമണം. തായ്ലന്‍ഡിലെ പട്ടായ വാക്കിംഗ് സ്ട്രീറ്റിലാണ് സംഭവം. ഒരു കൂട്ടം ട്രാന്‍സ് വനിതാ ലൈംഗിക തൊഴിലാളികള്‍ 52 കാരനായ ഇന്ത്യക്കാരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലൈംഗിക സേവനത്തിനുശേഷം പണം നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പട്ടായ വാക്കിംഗ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിനടുത്ത് ഒരു വിദേശ പൗരന് നേരെ ആക്രമണം നടക്കുന്ന വിവരമറിഞ്ഞാണ് സവാങ് ബോറിബൂണ്‍ ധമ്മസ്ഥാന്‍ ഫൗണ്ടേഷനിലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. …

മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എക്‌സറേ പരിശോധനയില്‍ അന്നനാളത്തില്‍ കത്രിക കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റി മീറ്റര്‍ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു. ഇഎന്‍ടി വിഭാഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ ഭീതി പരത്തി 63 തേനീച്ചക്കൂടുകള്‍; തുരത്താനുള്ള പരീക്ഷണങ്ങളെല്ലാം പരാജയം; ആദിവാസി വിഭാഗങ്ങളുടെ സേവനം തേടാനൊരുങ്ങി അധികൃതര്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ ഭീതി പരത്തി തേനീച്ചക്കൂടുകള്‍. വിമാനത്താവളത്തിലെ രണ്ടാംനിലയിലെ പുറപ്പെടല്‍ കേന്ദ്രത്തിലെ മേല്‍ക്കൂരയില്‍ നിരയായി കൂടുകൂട്ടിയിരിക്കുകയാണ് തേനീച്ചകള്‍. സ്വര്‍ണവര്‍ണത്തില്‍ തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകള്‍ ദൂരെനിന്നുതന്നെ കാണാം. കെട്ടിടത്തിന്റെ വലതുഭാഗത്ത് 33ഉം ഇടതുഭാഗത്ത് 30ഉം കൂടുകളാണുള്ളത്. ചില കൂടുകളില്‍ നിന്നും തേനീച്ചകള്‍ തനിയെ ഒഴിഞ്ഞുപോയിട്ടുണ്ട്. ഏഴുവര്‍ഷമായി തേനീച്ചകളും കൂടുകളും ഇവിടെയുണ്ടെങ്കിലും ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല. ഇവയെ തുരത്താന്‍ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. 60 മീറ്റര്‍ ഉയരത്തിലുള്ള വിമാനത്താവളത്തിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കൂടുകൂട്ടിയതിനാല്‍ ഇത്രയും …

മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു; ആശുപത്രി വിട്ട് നാലാം ദിവസം മരണം

കോഴിക്കോട്: കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമണ്‍ സ്വദേശിനി പച്ചയില്‍ ബേബി വര്‍ഗ്ഗീസ് (42) ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി രോഗം ഭേദമായ ശേഷം നാലു ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന്റെ തുടര്‍ ചികിത്സക്കായി ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.

15കാരിയെ പീഡിപ്പിച്ചതായി പരാതി; ബദിയഡുക്കയില്‍ 19കാരന്‍ പോക്‌സോ പ്രകാരം കസ്റ്റഡിയില്‍

കാസര്‍കോട്: 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രഞ്ജിത്ത് (19)എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

പാലക്കുന്ന് ഭഗവതി ക്ഷേത്ര ധനുമാസ കലം കനിപ്പ് നിവേദ്യത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ധനുമാസ കലം കനിപ്പ് നിവേദ്യത്തിനു ഭക്തിനിര്‍ഭരമായ തുടക്കം. മകരമാസം നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായിട്ടാണ് ചൊവ്വാഴ്ച ചെറിയ കലം കനിപ്പ് നടക്കുന്നത്.രാവിലെ പത്തിന് പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതോടെയാണ് നിവേദ്യ സമര്‍പ്പണത്തിനു തുടക്കമായത്. സന്ധ്യയ്ക്ക് കലശം ആടിയ ശേഷം കലങ്ങള്‍ ഏറ്റുവാങ്ങി സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുന്നതോടെ ചെറിയ കലം കനിപ്പ് ഉത്സവത്തിനു സമാപനമാകും.ഫെബ്രുവരി ആറിനാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യം നടക്കുക.

കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി; വിളിച്ചിട്ടും ഫോണെടുക്കാത്തതില്‍ മനംനൊന്ത് 20 കാരി പുഴയില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയില്‍ മനംനൊന്ത് 20 കാരി പുഴയില്‍ ചാടി ജീവനൊടുക്കി. മൂഡബിദ്രിയിലെ കടേപല്ല സ്വദേശിനി നവ്യയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പെട്ടെന്ന് ഗുര്‍പൂര്‍ പാലത്തില്‍ വാഹനം നിര്‍ത്തി പുഴയില്‍ ചാടുകയായിരുന്നു.വിവരത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തി. ഉച്ചയോടെ മൃതദേഹം കണ്ടെടുത്തു. ആത്മഹത്യാകുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാമുകന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതിലുള്ള വിഷമത്തിലായിരുന്നു യുവതി. പുഴയില്‍ ചാടുന്നതിന് മുമ്പായി കാമുകനെ വിളിച്ചിരുന്നു. എന്നാല്‍ യുവാവ് …

കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയില്‍

തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും ഉടന്‍ അനുവദിച്ചേക്കുമെന്ന് സൂചന. ഈ വര്‍ഷം പുറത്തിറക്കുന്ന 12 സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകളില്‍ ആദ്യ പരിഗണനയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്ന് കരുതുന്നു. എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയില്‍വേ ടെര്‍മിനല്‍ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദം ചെലുത്തുന്നുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ തിരുവനന്തപുരം- ചെന്നൈ, തിരുവനന്തപുരം- ബെംഗളൂരു …

പാണത്തൂര്‍ കല്ലപ്പള്ളിയിലെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി

കാസര്‍കോട്: കല്ലപ്പള്ളി പാണത്തൂര്‍ റോഡില്‍ കാട്ടാനയിറങ്ങി. ചൊവ്വാഴ്ച രാവിലെ പ്ലാന്റേഷന്‍ ഭൂമിയിലാണ് നാട്ടുകാര്‍ ആനയെ കണ്ടത്. കുന്നിറങ്ങി വന്ന ആന പ്ലാന്റേഷന്‍ ഭാഗത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥിരം ആനയിറങ്ങുന്ന മേഖലയാണ് പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി. വലിയ തോതിലുള്ള കൃഷി നാശം വരുത്തിയാണ് ആനകള്‍ തിരിച്ചു പോകാറ്. പകല്‍ നേരത്ത് ആനയെ കണ്ടതിനെ തുടര്‍ന്ന് ജാഗ്രതപാലിക്കാന്‍ നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി.

തലപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

കാസര്‍കോട്: കേരള കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്; ചില്ല് തകര്‍ന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ തലപ്പാടിയിലാണ് സംഭവം. മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. തലപ്പാടി വിട്ട ഉടന്‍ പിന്‍ഭാഗത്തു നിന്ന് ആരോ കല്ലെറിയുകയായിരുന്നു. അക്രമ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നു പൊലീസ് പറഞ്ഞു. വിവമറിഞ്ഞ് എത്തിയ മഞ്ചേശ്വരം പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി. അക്രമിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് എത്തുന്നു. ഫെബ്രുവരിയില്‍ സംഘം സംസ്ഥാനത്ത് എത്തിയേക്കും. തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടത്താനാണ് സാധ്യതയെന്ന് കരുതുന്നു. കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ മേയ് ഏഴിനുമുന്‍പ് തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തിങ്കളാഴ്ച അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തി. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലെ സിഇഒമാരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച …

ബള്ളൂര്‍ സ്‌കൂളിനു മുന്നില്‍ സ്ഥാപിച്ച വേലി അടിച്ചു പൊടിച്ചു; വിദ്യാര്‍ത്ഥികള്‍ ഉല്ലാസത്തില്‍

കാസര്‍കോട്: ബള്ളൂര്‍ ഗവ. സ്‌കൂളിന്റെ ഒരു ഭാഗത്തുള്‍പ്പെട്ട മുറ്റവും ഗ്രൗണ്ടും കൈവശപ്പെടുത്തി കെട്ടിയ മുള്ളുവേലിയും അതുറപ്പിച്ച കോണ്‍ക്രീറ്റ് പില്ലറുകളും വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ വൈകിട്ട് അടിച്ചു തകര്‍ത്തു പൊടിപൊടിയാക്കി. അതിനു ശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടിലിറങ്ങി ഉല്ലാസ നൃത്തം വച്ചു. ഗ്രൗണ്ടിലാകെ ഓടിനടന്നു കളിച്ചു രസിച്ചു.1947 ആഗസ്റ്റ് 15നു സ്ഥലവാസിയായ സുബ്രഹ്‌മണ്യ എന്നയാളാണ് പ്രസ്തുത സ്ഥലം സ്‌കൂള്‍ സ്ഥാപിക്കുന്നതിനു സര്‍ക്കാരിനു നല്‍കിയതെന്നു പറയുന്നു. പ്രസ്തുത സ്ഥലത്ത് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ക്ലാസുകള്‍ തുടര്‍ന്നു വരികയുമാണ്. അതിനിടയില്‍ …

പുല്ലൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്: പുല്ലൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചികില്‍സക്കിടെ മരിച്ചു.പുല്ലൂര്‍ കേളോത്ത് അക്കരമ്മല്‍ കെ കൃഷ്ണന്റെയും ശ്രീജയുടെയും മകള്‍ കെ രൂപിക (16) ആണ് മരിച്ചത്. പരവനടുക്കം എംആര്‍എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീട്ടിലെ കിടപ്പുമുറിയുടെ ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. തിരിച്ച് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് …

ജ്യൂസ് ചോദിച്ചപ്പോള്‍ നല്‍കിയില്ല; ബന്തിയോട്ട് ഹോട്ടല്‍ സപ്ലൈയറെ മര്‍ദ്ദിച്ചു, കേസ്

കാസര്‍കോട്: ജ്യൂസ് ചോദിച്ചപ്പോള്‍ നല്‍കാത്ത വിരോധത്തിലാണെന്നു പറയുന്നു, സപ്ലൈയറെ ഭക്ഷണം കഴിക്കാന്‍ എത്തിയ ആള്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ ഉപ്പള, ഹിദായത്ത് നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസക്കാരനായ മുഹമ്മദ് മാസിറിന്റെ പരാതി പ്രകാരം അബൂബക്കര്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.തിങ്കളാഴ്ച രാത്രി 10 മണിയോടെ ഹോട്ടലില്‍ ആണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു പരാതിക്കാരനായ അബൂബക്കര്‍. ജ്യൂസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്ത വിരോധത്തില്‍ സപ്ലൈറായ മുഹമ്മദ് മാസിറിന്റെ മുഖത്ത് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. കുമ്പള പൊലീസ് കേസ് …

കുറ്റിക്കോല്‍ ടൗണില്‍ അനാദിക്കടയില്‍ പട്ടാപ്പകല്‍ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു അറസ്റ്റില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കോലില്‍ കടയില്‍ നിന്നു പട്ടാപ്പകല്‍ 45,000 രൂപ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി, പെരിങ്കാരി, കുരുവികാട്ടില്‍ സജു എന്ന കുരുവി സജു അറസ്റ്റില്‍. നിലവില്‍ നീലേശ്വരം തൈക്കടപ്പുറത്താണ് ഇയാള്‍ താമസം. മോഷണത്തിനു പിന്നില്‍ കുരുവി സജുവാണെന്നു കാണിച്ച് ജില്ലാ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേഡകം എസ് ഐ സുമേഷ്, എ എസ് ഐ നാരായണന്‍, പൊലീസുകാരായ ബിനീഷ്, വിനീഷ് എന്നിവര്‍ തൈക്കടപ്പുറത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.ഡിസംബര്‍ …