തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 52 വയസായിരുന്നു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. രാത്രി റോഡില്‍ കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെക്കാലം മുന്‍ഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാര്‍. തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനില്‍ക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍ അവതരിപ്പിച്ചിരുന്നത്. മുന്‍ഷിയില്‍ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിരുന്നു. മുന്‍ഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്റേത്. വണ്‍, ഇഎംഐ, പട്ടം, സിഐഡി രാമചന്ദ്രന്‍ എസ്.ഐ തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.







