കാസര്‍കോട്: അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലേയും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ റാലിയില്‍ അണിനിരക്കും. ശാരീരികക്ഷമതപരിശോധനാ, കായികക്ഷമത പരിശോധന എന്നിവയുണ്ടാകും. കോഴിക്കോട് ആര്‍മി റിക്യുട്ട്‌മെന്റ് ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.







