മഡുറോയുടെ അറസ്റ്റ്: പ്രതീക്ഷയും ആശങ്കയുമായി ടെക്സസിലെ വെനസ്വേലൻ സമൂഹം

പി പി ചെറിയാൻ

ഡാളസ് :വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോ അമേരിക്കൻ പിടിയിലായ വാർത്ത നോർത്ത് ടെക്സസിലെ വെനസ്വേലൻ പ്രവാസികളിൽ വലിയ വൈകാരിക പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു.. വർഷങ്ങളായി സ്വന്തം നാട്ടിലെ രാഷ്ട്രീയ അസ്ഥിരതയും ദാരിദ്ര്യവും മൂലം പലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് വെനസ്വേലക്കാർ ഈ വാർത്തയെ ആശ്വാസത്തോടും അതേസമയം ആശങ്കയോടും കൂടിയാണ് കാണുന്നത്.

മഡുറോയുടെ അറസ്റ്റ് തങ്ങൾക്ക് ‘സ്വാതന്ത്ര്യത്തിന്റെ ചെറിയൊരു ശ്വാസം’ പോലെയാണെന്ന് ലൂയിസ്‌വില്ലിൽ താമസിക്കുന്ന ഡയസ് എന്ന യുവതി പറയുന്നു. തിരഞ്ഞെടുപ്പ് അട്ടിമറികളും പട്ടിണിയും മരുന്നിന്റെ അഭാവവും കാരണം രാജ്യം വിടേണ്ടി വന്ന പലർക്കും ഇതൊരു പുതിയ തുടക്കമാണ്.

രാജ്യം മാറ്റത്തിന്റെ പാതയിലാണെങ്കിലും, വിദേശ രാജ്യങ്ങളുടെ ഇടപെടൽ വെനസ്വേലയുടെ പരമാധികാരത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നു. നിരപരാധികളായ ജനങ്ങൾ ഇനിയൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടരുതെ ന്ന് അ വർ ആഗ്രഹിക്കുന്നു.

2022-ൽ അമേരിക്കയിലെത്തിയ നെസ്റ്റർ ക്യുവേസ് ഉൾപ്പെടെയുള്ളവർ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അധികാരത്തിൽ വന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പത്തുവർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന റൂത്ത് വില്ലലോംഗയെപ്പോലുള്ളവർക്ക് ഇവിടെ കെട്ടിപ്പടുത്ത ജീവിതം വിട്ട് പോകാൻ പ്രയാസമാണ്.

അമേരിക്കയിലെ വെനസ്വേലൻ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്നത് ടെക്സസ് സംസ്ഥാനമാണ് (ഏകദേശം 17%). ഇതിൽ 30 ശതമാനത്തോളം പേർ ഡാലസ്, ഡെന്റൺ ഉൾപ്പെടെയുള്ള നോർത്ത് ടെക്സസ് മേഖലയിലാണ് താമസിക്കുന്നത്.

വർഷങ്ങളായി തങ്ങൾ അനുഭവിച്ച ദുരിതങ്ങൾക്ക് അറുതി വരുമെന്നും, സമാധാനപരമായ ഒരു വെനസ്വേലയെ കാണാൻ കഴിയുമെന്നും ഈ പ്രവാസി സമൂഹം പ്രത്യാശിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page