തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജനപിന്തുണയുള്ള മൂന്നാമത്തെ പാര്‍ട്ടി മുസ്ലിം ലീഗ്

കാസര്‍കോട്: ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്ഥാപനത്തിലെങ്കിലും പ്രസിഡന്റുമാരുള്ളത് മൂന്നു പാര്‍ട്ടികള്‍ക്കു മാത്രം. കോണ്‍ഗ്രസ്-സിപിഎം പിന്നെ മുസ്ലിം ലീഗ്.
മുസ്ലിം ലീഗിനു സംസ്ഥാനത്ത് 324 തദ്ദേശ സ്ഥാപനതലവന്മാരുണ്ട്. എല്ലാ ജില്ലകളിലുമായി 3203 ജനപ്രതിനിധികളുണ്ട്. 131 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും 19 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും 18 ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നു ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റുമാരും 34 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഒരു ഡെപ്യൂട്ടി മേയറും 22 നഗരസഭാ ചെയര്‍പേഴ്‌സന്‍മാരുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page