മംഗ്‌ളൂരു: വീടു കുത്തിത്തുറന്നു 72 ഗ്രാം സ്വര്‍ണ്ണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. അന്തര്‍ സംസ്ഥാന മോഷ്ടാവായ ഉമേഷ് ബലേഗര്‍ എന്ന ഉമേഷ് റെഡ്ഡിയെ ആണ് ഉഡുപ്പി, കാപ്പു പൊലീസ് ഇന്‍സ്‌പെക്ടര്‍ അസ്മത്ത് അലിയും സംഘവും അറസ്റ്റു ചെയ്തത്.
ഡിസംബര്‍ നാലിന് കാപ്പുവിലെ രാഘവേന്ദ്ര കിണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇയാള്‍ രാവിലെ വീടു പൂട്ടിയ ശേഷം താക്കോല്‍ കൂട്ടം വൈദ്യുതി മീറ്ററിന്റെ പെട്ടിയില്‍ വച്ചാണ് പുറത്തേയ്ക്ക് പോയത്. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മീറ്റര്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൂട്ടമെടുത്തു വീടും അലമാരകളും തുറന്നാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചാ രീതി വിശകലനം ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ഉമേഷിനെതിരെ കേരളത്തിലെ മാവൂര്‍, തൃശൂര്‍ സ്റ്റേഷനുകളിലും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.







