മംഗളൂരു: ഇടവക ഉത്സവത്തിനു നേര്‍ച്ചയായി കിട്ടിയ കോഴിയെ 1.91 ലക്ഷം രൂപക്കു ലേലത്തില്‍ വിറ്റു. നേര്‍ച്ച കിട്ടിയ ക്രിസ്മസ്- പുതുവത്സര കേക്കിനു ലേലത്തില്‍ ഒന്നര ലക്ഷം രൂപ ലഭിച്ചു.
മംഗളൂരു രൂപതയിലെ ഐസിവൈഎം സംഘടിപ്പിച്ച സിദ്ധകട്ടെ പള്ളി ക്രിസ്മസ്, പുതുവത്സര ആഘോഷത്തിലാണ് അത്ഭുതകരമായ ലേലം നടന്നത്.
ഇടവകാംഗമായ ജെറോം ലോബോയും കുടുംബവും രണ്ടു ലേലങ്ങളിലും ഇടവകക്കാരെ മലര്‍ത്തിയടിച്ചു പൂവന്‍കോഴിയേയും കേക്കും സ്വന്തമാക്കി.
ഇടവക വികാരി ഫാ. ഡാനിയേല്‍ ഡിസൂസ, ജെപ്പു സെമിനാരി റെക്ടര്‍ ഫാ. രാജേഷ് റൊസാരിയോ, അതിഥി വികാരി ഫാ. പ്രകാശ് മെനെസസ് എന്നിവര്‍ സന്നിഹിതരായിരുന്നു.







