അമ്മയുടെ പിറന്നാളിന് 24 കാരറ്റ് സ്വര്‍ണ കിരീട കേക്ക് മുറിച്ച് ആഘോഷമാക്കി നടി ഉര്‍വശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

മുംബൈ: അമ്മ മീര റൗട്ടേലയുടെ പിറന്നാളിന് 24 കാരറ്റ് സ്വര്‍ണ കിരീട കേക്ക് മുറിച്ച് ആഘോഷമാക്കി ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ വെച്ചാണ് അമ്മയുടെ പിറന്നാള്‍ താരം ആഘോഷിച്ചത്. ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പിറന്നാള്‍ കേക്ക് മുറിക്കാന്‍ ഒരുങ്ങുമ്പോള്‍ അമ്മ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണിലാണ് താരം അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്.

മൂന്ന് തട്ടുകളുള്ള സ്വര്‍ണ്ണ കേക്കാണ് ഒരുക്കിയത്. കേക്കിന് മുകളില്‍ ‘ഹാപ്പി മം’ എന്നും എഴുതിയിരുന്നു. ‘പുറത്തുവന്ന ദൃശ്യങ്ങളില്‍ അമ്മ കസേരയില്‍ ഇരിക്കുന്നതും നടി കേക്കില്‍ നിന്നും ഒരു സ്വര്‍ണ്ണ കിരീടം എടുത്ത് അമ്മയുടെ തലയില്‍ വയ്ക്കുന്നതും കാണാം.

‘അമ്മയുടെ പിറന്നാള്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടലില്‍ വച്ച് ആഘോഷിച്ചു, 24 കാരറ്റ് സ്വര്‍ണം പൂശിയ ഗോള്‍ഡന്‍ കേക്കാണ് അമ്മ പിറന്നാള്‍ ആഘോഷത്തില്‍ മുറിച്ചത്’- എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

ആക്ഷന്‍ ഡ്രാമയായ ഡാക്കു മഹാരാജിലാണ് താരം അവസാനമായി അഭിനയിച്ചത്. സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം കസൂര്‍ 2 വിലും അഭിനയിക്കുന്നുണ്ട്. 2001 ല്‍ ഹിറ്റായിരുന്ന കസൂരിന്റെ രണ്ടാംഭാഗത്തില്‍ അഫ്താബ് ശിവദാസാനി, ജാസി ഗില്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗ്ലെന്‍ ബാരെറ്റോ സംവിധാനം ചെയ്ത കസൂര്‍ 2 ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

അഹമ്മദ് ഖാന്റെ സംവിധാനത്തിലൊരുങ്ങുന്ന വെല്‍ക്കം ടു ദി ജംഗിള്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നു. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍, അഫ്താബ് ശിവദാസനി, ലാറ ദത്ത, ദലേര്‍ മെഹന്ദി, കിക്കു ശാര്‍ദ, ജോണി ലിവര്‍, അര്‍ഷാദ് വാര്‍സി, ശ്രേയസ് തല്‍പാഡെ, രാജ്പാല്‍ യാദവ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, രവീണ ടണ്ടന്‍ എന്നിവരും കോമഡി ചിത്രത്തില്‍ അഭിനയിക്കുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page