ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചക വാതക വിലയിൽ മാറ്റമില്ല ; പെട്രോളിയം മന്ത്രാലയം

ന്യൂ ഡൽഹി:വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വരുത്തിയ 111 രൂപ വർദ്ധന വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വിപണി സാഹചര്യങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസരിച്ചാണെന്ന് കേന്ദ്ര പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ വിശദീകരിച്ചു. . ആഗോള എൽപിജി വിലയിലുണ്ടാകുന്ന മാറ്റങ്ങളും അനുബന്ധ ചെലവുകളും വാണിജ്യ എൽപിജി വില പരിഷ്കരണങ്ങളിൽ പ്രകടമാവുന്നു. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല-അറിയിപ്പ് ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാവശ്യമായ എൽപിജിയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാൽ, ആഭ്യന്തര എൽപിജി വിലകൾ അന്താരാഷ്ട്ര വിലകളുമായി ബന്ധപ്പെട്ടിരിക്കുന്നു; സൗദി സിപി (കരാർ തുക) ആണ് ഇതിനായുള്ള അന്താരാഷ്ട്ര മാനദണ്ഡമായി കണക്കാക്കുന്നത്. 2023 ജൂലൈയിലെ മെട്രിക് ടണ്ണിന് 385 അമേരിക്കൻ ഡോളറിൽ നിന്ന് 2025 നവംബറിൽ 466 അമേരിക്കൻ ഡോളറായി ശരാശരി സൗദി സിപി ഏകദേശം 21% വർദ്ധിച്ചപ്പോൾ, ഇതേ കാലയളവിൽ ഗാർഹിക എൽപിജി വില ഏകദേശം 22% കുറയുകയാണുണ്ടായത്. അതായത്, 2023 ഓഗസ്റ്റിലെ 1103 രൂപയിൽ നിന്ന് 2025 നവംബറിൽ വില 853 രൂപയായി കുറഞ്ഞു.

ഗാർഹിക ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഏകദേശം 950 രൂപ വിലവരുന്ന 14.2 കിലോയുടെ ഗാർഹിക എൽപിജി സിലിണ്ടർ ഡൽഹിയിലെ സാധാരണ ഉപഭോക്താക്കൾക്ക് 853 രൂപയ്ക്കും, പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് 553 രൂപയ്ക്കും ലഭ്യമാണ്. ഇത് പി എം പദ്ധതി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന വിലയിൽ ഏകദേശം 39% കുറവ് രേഖപ്പെടുത്തുന്നു; അതായത് 2023 ഓഗസ്റ്റിലെ 903 രൂപയിൽ നിന്ന് 2025 നവംബറിൽ വില 553 രൂപയായി കുറഞ്ഞു. ശുദ്ധമായ പാചകവാതകത്തിൻ്റെ തുടർച്ചയായ ഉപയോഗം ഉറപ്പാക്കുന്നതിന് ഗവണ്മെൻ്റ് നൽകുന്ന സവിശേഷമായ പിന്തുണയാണ് ഇത് തെളിയി ക്കുന്നത്. നിലവിൽ ഈ വിലയിൽ മാറ്റങ്ങളൊന്നുമില്ല.

2025–26 സാമ്പത്തിക വർഷത്തേക്ക്, പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 300 രൂപ വീതം വർഷത്തിൽ ഒമ്പത് റീഫില്ലുകൾ വരെ കേന്ദ്രീകൃത സബ്‌സിഡി തുടരുന്നതിന് ഗവണ്മെൻ്റ് അനുമതി നൽകി. ഇതിനായി 12,000 കോടി രൂപയാണ് ഗവണ്മെൻ്റ് അനുവദിച്ചിരിക്കുന്നത്. വീടുകളിൽ ശുദ്ധമായ പാചകവാതകം മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ നിരന്തര ശ്രദ്ധയാണ് ഈ നടപടികൾ തെളിയിക്കുന്നത്.

2024–25 കാലയളവിൽ അന്താരാഷ്ട്ര എൽപിജി വില വർധിച്ച്, അത് ഉയർന്ന നിലയിൽ തുടർന്നപ്പോൾ, ആഗോള വിലക്കയറ്റത്തിൽ നിന്ന് ഗാർഹിക ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഈ അധിക ബാധ്യത ഗാർഹിക എൽപിജി വിലയിൽ ചുമത്തിയിരുന്നില്ല. ഇതിൻ്റെ ഫലമായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഈ സാഹചര്യം പരിഹരിക്കുന്നതിനും തടസ്സമില്ലാത്ത പാചകവാതക വിതരണം മിതമായ നിരക്കിൽ ഉറപ്പാക്കുന്നതിനുമായി, എണ്ണക്കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഗവണ്മെൻ്റ് അടുത്തിടെ അനുമതി നൽകി.

2025 നവംബർ ഒന്നിന് ലഭ്യമായ കണക്കുകൾ പ്രകാരം, അയൽരാജ്യങ്ങളിലെ പാചകവാതക വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് എൽപിജി എത്രത്തോളം കുറഞ്ഞ നിരക്കിലാണ് ലഭിക്കുന്നതെന്ന് വ്യക്തമാകും. വില പട്ടിക ചുവടെ:

രാജ്യം ,രൂപ,14.2 കിലോ സിലിണ്ടർ വില )

ഇന്ത്യ (ഡൽഹി) 553.00,
പാകിസ്ഥാൻ (ലാഹോർ) 902.20 ,ശ്രീലങ്ക (കൊളംബോ)1227.58,
നേപ്പാൾ (കാഠ്മണ്ഡു) 1205.72

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page