മുംബൈ : വിവാഹം കഴിക്കണമെന്ന അഭ്യർത്ഥന നിരസിച്ച 42 കാരനായ കാമുകൻറെ സ്വകാര്യ ശരീരഭാഗം 25 കാരിയായ കാമുകി മൂർച്ചയേറിയ കത്തികൊണ്ട് മുറിച്ചെടുത്തു. മുംബൈ സാന്താ ക്രൂസ് ഈസ്റ്റിലെ കലിത ജമ്പി പാതയിലെ കാമുകിയുടെ വീട്ടിൽ വച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അക്രമം . ഏഴു വർഷമായി യുവതിയും ഇയാളും പരസ്പര ബന്ധത്തിലായിരുന്നു. ഓരോ തവണയും തന്നെ വിവാഹം കഴിക്കാൻ യുവതി കാമുകനോട് അഭ്യർത്ഥിച്ചിരുന്നു. അതെല്ലാം അയാൾ അവഗണിക്കുകയായിരുന്നു . ഇതിനിടയിൽ നിരാശിതയായ കാമുകി ഇന്നലെ പുതുവർഷം ആഘോഷിക്കാൻ ഇയാളെ തൻ്റെ വീട്ടിലേക്കു യുവതി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ അയാൾ ആഘോഷത്തിൽ പങ്കെടുത്തു. ഇന്നു പുലർച്ചെ ഒരു കാരണവുമില്ലാതെ യുവതി മൂർച്ചയേറിയ കത്തിയുമായി അയാളെ സമീപിച്ചു. പിന്നെ അക്രമമായി. ഒടുവിൽ അയാളുടെ ലിംഗം മുറിച്ചെടുത്തു. മുറിവേറ്റു ഗുരുതര നിലയിലായ കാമുകൻ മരണവെപ്രാളത്തോടെ അവിടെ നിന്നിറങ്ങി ഓടി. അതിനിടയിൽ സഹോദരനെ വിളിച്ച് തനിക്ക് സംഭവിച്ച ദുരന്തം അറിയിച്ചു. അയാളത്തി മുറിവേറ്റ യാളെ ആശുപത്രിയിൽ എത്തിച്ചു . കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു.







