ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സൗമെന്‍ സെന്നിനെ നിയമിച്ചു. ജനുവരി ഒമ്പതിന് ചുമതലയേല്‍ക്കും. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ഇദ്ദേഹം. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍ ചുമതലയേല്‍ക്കുന്നത്. 2027 ജൂലൈ 27 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.
കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെന്‍ സെന്‍ 1991 ലാണ് അഭിഭാഷകനായത്. 2011 ഏപ്രില്‍ 13 ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്.







