ധാക്ക : അക്രമം തുടരുന്ന ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദുവിനെ കൂടി തടഞ്ഞു നിർത്തി ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീവച്ചുകൊന്നു. ബംഗ്ലാദേശിലെ ശരിയാത്പൂർ ദാമുദ്യ മേഖലയിൽ പുതുവർഷം ആഘോഷിക്കുന്നതിനിടയിൽ ബുധനാഴ്ച രാത്രി 9 30നാണ് മെഡിക്കൽ ഷോപ്പ് ഉടമയും മൊബൈൽ ബാങ്കിംഗ് ബിസിനസുകാരനുമായ ഖോകോൺ ചന്ദ്രദാസനെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് ദാരുണമായി തീവച്ചത് . ദാമുഖ്യ കൂർ ഭംഗ ബസാറിൽ ആയിരുന്നു അക്രമം . രാത്രി കടയടച്ച് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ ഓട്ടോതടഞ്ഞുനിർത്തി ദാസനെ അതിൽ നിന്ന് വലിച്ചിറക്കി തലക്കും ശരീരമാസകലവും കുത്തി പരിക്കേൽപ്പിച്ചു. അതിനുശേഷം പെട്രോൾ ഒഴിച്ച് തീവച്ചു. മരണ വെപ്രാളത്തിൽ ഓടിയ ദാസ് അടുത്തുള്ള ഒരു കിണറ്റിൽ വീണു. ഇതു കണ്ട നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. ദാസിനെ നാട്ടുകാർ കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചു .നില ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷക്കു ശേഷം ഇയാളെ ധാക്ക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. വയറിൻറെ അടിഭാഗത്തേറ്റ മാരകമായ മുറിവാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ദാസിന്റെ അയൽക്കാരും പരിചിതരുമായ റബ്ബീ, സൊഹാഗ് എന്നിവരാണ് കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ആക്രമി സംഘത്തെയും തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.







