വയനാട്: കമ്പളക്കാട് ആദിവാസി യുവാവിനെ അടിച്ചുകൊന്നു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു ആക്രമണമെന്ന് ഉന്നതി നിവാസികള്‍ പറയുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.







