തളിപ്പറമ്പ്: ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ പയ്യാവൂര്‍ സ്വദേശി പ്രദീപ്കുമാറിനെ പരിയാരം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് പ്രതിയ എസ്.ഐ.ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പരിയാരം മെഡി.കോളേജ് ആശു പത്രിയിൽ എത്തിച്ചു. പൊലീസ് കാവലില്‍ ചികിത്സയിലാണ് പ്രദീപ്കുമാര്‍. 22നാണ് ഗവ. ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.







