ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യയും മരിച്ചു; മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ട് ഏകമകള്‍ ആരാധ്യ

ബത്തേരി: ഇസ്രയേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷ് പി.സുകുമാരന്റെ ഭാര്യയും മരിച്ചു. വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. ഇസ്രയേലില്‍ പ്രായമായവരെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അഞ്ചു മാസം മുന്‍പാണ് ജിനേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വയനാട്ടില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രയേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടില്‍ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ്. ജിനേഷിനേയും വീട്ടുടമസ്ഥയായ എണ്‍പതു വയസ്സുള്ള …

കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ഇന്നു തിരശ്ശീല വീഴും; ചരിത്രം കുറിച്ച് ഇശല്‍ഗ്രാമം

കാസര്‍കോട്: മൊഗ്രാലില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ഇന്നു തിരശ്ശീല വീഴും. മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവം വലിയ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ചരിത്രമുറങ്ങുന്ന ഇശല്‍ഗ്രാമം. ഒരുക്കങ്ങള്‍ക്കായി ചുരുക്കം ദിവസങ്ങള്‍ മാത്രമേ ലഭിച്ചുള്ളുവെങ്കിലും നാട്ടുകാരുടെയും വിശിഷ്യ യുവാക്കളുടെ സഹകരണമാണ് കലാ മാമാങ്കം കെങ്കേമമാക്കാന്‍ സഹായിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.ചൊവ്വാഴ്ച രാത്രി വൈകിയും ഒന്നും മൂന്നും വേദികളിലെ മത്സരങ്ങള്‍ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഭരതനാട്യവും കുച്ചുപ്പിടിയും മോഹിനിയാട്ടവും വേദി ഒന്നില്‍ (ഇശല്‍) തകര്‍ത്താടിയപ്പോള്‍ വേദി മൂന്നില്‍ …

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്; തെറ്റുകള്‍ തിരുത്തും: ബിനോയ് വിശ്വം

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ജനങ്ങള്‍ നല്‍കിയ മുന്നിയിപ്പാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. വിമര്‍ശനം തെറ്റു തിരുത്താനുള്ള വഴിയാണ്. തെരഞ്ഞെടുപ്പ് തോല്‍വി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുത്തരിയല്ല. ചരിത്രം ആര്‍ക്കുവേണ്ടിയും അവസാനിക്കുന്നില്ല. തെറ്റു തിരുത്തുക എന്നത് കമ്മ്യൂണിസ്റ്റ് ഗുണമാണ്. വലിയ വര്‍ജനങ്ങളാണ്. ജനങ്ങളുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് മതിയായ തിരുത്തലുകള്‍ നടത്തും-ബിനോയ് വിശ്വം പറഞ്ഞു.നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. …

ചെറുവത്തൂരിലെ ഫോട്ടോഗ്രാഫറെ സ്‌കൂട്ടര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കാസര്‍കോട്: ചെറുവത്തൂരിലെ ഫോട്ടോഗ്രാഫറെ സ്‌കൂട്ടര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ചെറുവത്തൂര്‍ ടൗണിലെ സിയാ സ്റ്റുഡിയോ ഉടമയും തിമിരി മനത്തടം സ്വദേശിയുമായ കെപി സതീശ(61)ന് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാവിലെ വീടിന് സമീപത്തുവച്ചാണ് സംഭവം. പരിക്കേറ്റ സതീശനെ ചെറുവത്തൂരിലെ ഗവ.ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അയല്‍വാസിനവനീത് ആണ് ആക്രമിച്ചതെന്ന് സതീശന്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി നവനീതിന്റെ വീട്ടില്‍ കുടുംബ തര്‍ക്കം നടന്നിരുന്നു. സംഭവമറിഞ്ഞ് സതീശനടക്കമുള്ള ആളുകള്‍ നവനീതിന്റെ വീട്ടിലെത്തിയിരുന്നു. നവനീതിന്റെ അടിയേറ്റ് …

ദേശീയ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം സ്ഥാനം

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന പതിനൊന്നാമത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍, ജൂനീയര്‍, സീനീയര്‍ വിഭാഗങ്ങളില്‍ എട്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 19 മെഡല്‍ നേടികേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യോങ്ങ് മൂഡോ, കത്താ പൂംസേ വിഭാഗത്തില്‍ ആണ് കുട്ടികള്‍ മല്‍സരിച്ചത്. അനന്തു കൃഷ്ണ ,മാഹിന്‍ റുസിന്‍, മുഹമ്മദ് ഹാഷീര്‍, തനവ് കൃഷ്ണ, ശ്രീഹരി എസ്, അജ്മല്‍, മിഥിന്‍ കൃഷ്ണ, ജെറില്‍ തോമസ്, റോമിയോ എന്നിവരാണ് കേരളത്തിന് വേണ്ടി മെഡല്‍ നേടിയത്. …

ഭീകരാക്രമണ ഭീഷണി: ലോകത്തെ പ്രധാന നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി

പി പി ചെറിയാൻ സിഡ്നി (ഓസ്‌ട്രേലിയ) : ഭീകരാക്രമണ ഭീഷണിയെത്തുടർന്നു ലോകത്തെ വിവിധ നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി. ലോസ് ഏഞ്ചൽസിൽ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ട നാല് പേരെ എഫ്.ബി.ഐ പിടികൂടിയതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ബോണ്ടി ബീച്ചിൽ അടുത്തിടെയുണ്ടായ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, 15,000-ത്തിലധികം ആളുകൾ പങ്കെടുക്കാറുള്ള ബോണ്ടി ബീച്ചിലെ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും റദ്ദാക്കി. ജൂത സമൂഹത്തിന്റെ സുരക്ഷയും നിലവിലെ …

വാമോസ് അമിഗോ പുതുവത്സരം യുവജനങ്ങൾക്കൊപ്പം; ഈ വർഷം സാമൂഹ്യ സേവനങ്ങൾക്ക് മുൻഗണന; ഷിബു പോൾ തുരുത്തിയിൽ

ബ്രിസ്ബെയ്ൻ ഓസ്ട്രേലിയ:വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, 2026-ൽ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘടന തീരുമാനിച്ചു.ഈ വർഷം പ്രായമായവർക്കുള്ള സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകർഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നു വാമോസ് അമിഗോ പ്രഖ്യാപിച്ചു . മുതിർന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു . , യുവജനങ്ങളെ നല്ല മൂല്യങ്ങളിലേക്ക് നയിക്കുകയും അവരുടെ …

ന്യൂയോർക്ക് മേയർ : സൊഹ്‌റാൻ മംദാനി ഇന്ന് അധികാരമേൽക്കും

പി പി ചെറിയാൻ ന്യൂയോർക്ക്: ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി (34) ഇന്ന് അർദ്ധരാത്രി അധികാരമേൽക്കും. നഗരസഭയ്ക്ക് താഴെയുള്ള, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് . 1904-ൽ നിർമ്മിച്ച് 1945-ൽ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാൾ’ സബ്‌വേ സ്റ്റേഷനാണ് വേദി. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സെനറ്റർ ബെർണി സാൻഡേഴ്‌സ് പങ്കെടുക്കും. മംദാനി തന്റെ ഫയർ ഡിപ്പാർട്ട്‌മെന്റ് തലവനായി ലിലിയൻ ബോൺസിഗ്നോറിനെ നിയമിച്ചതിനെതിരെ ടെക് ശതകോടീശ്വരൻ ഇലോൺ …

അമേരിക്കയിൽ ഇൻഫ്ലുവൻസ പടരുന്നു ; ജാഗ്രത നിർദ്ദേശം; സീസണിൽ ഇതുവരെ 75 ലക്ഷം പേർക്ക് രോഗ ബാധ , 3,100 മരണം

പി പി ചെറിയാൻ ന്യൂയോർക്ക് :അമേരിക്കയിൽ ഇൻഫ്ലുവൻസ (പനി) അതിവേഗം പടരുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. രോഗവ്യാപനം ഇനിയും ശക്തമാകാനാണ് സാധ്യത. ഈ സീസണിൽ ഇതുവരെ 75 ലക്ഷം ആളുകൾക്ക് രോഗം ബാധിക്കുകയും 3,100 പേർ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ മാത്രം 19,000-ത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത വൈറസിന്റെ പുതിയ വകഭേദമാണ് നിലവിലെ രോഗ വ്യാപനത്തിന് പ്രധാന കാരണമെന്നു കരുതുന്നു. ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ …

ബാലനടുക്കത്തെ സയ്യിദ് മുല്ലക്കോയ തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലിലെ പൗരപ്രമുഖന്‍ ബാലനടുക്കയിലെ സയ്യിദ് മുല്ലക്കോയ തങ്ങള്‍ (79) അന്തരിച്ചു.ഭാര്യമാര്‍: ഖദീജ, പരേതയായ സുഹ്‌റ. മക്കള്‍: സയ്യിദ് ഇസ്മായില്‍ തങ്ങള്‍, സയ്യിദ് ശിഹാബ് തങ്ങള്‍, ഖദീജ, ആയിഷ, ബുഷ്‌റ, മിസ്‌രിയ, റഹ്‌യാന, ശംസുദ്ദീന്‍. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ വടകര, ഹനീഫ് പള്ളത്തുങ്കാല്‍, മുസ്തഫ ആരിക്കാടി, മുബാറക്, അബ്ദുല്ല, സുബൈദ, അസ്മ, റംല. സഹോദരങ്ങള്‍: സയ്യിദ് മുഹമ്മദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് സൈനുദ്ദീന്‍ തങ്ങള്‍, പരേതരായ ജമാലുദ്ദീന്‍ തങ്ങള്‍, നൂറുദ്ദീന്‍ തങ്ങള്‍.

‘അടിച്ച്’ ആഘോഷിക്കാം! ബാറുകള്‍ ഇന്നു രാത്രി 12 മണിവരെ, ക്രമസമാധാന ലംഘനങ്ങള്‍ നടന്നാല്‍ അടപ്പിക്കും

തിരുവനന്തപുരം: മദ്യപന്‍മാര്‍ക്ക് പുതുവല്‍സര രാത്രിയില്‍ മതിയാവോളം ലഹരി നുരയാനുള്ള അവസരമൊരുക്കി സര്‍ക്കാര്‍. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാത്രി 12 വരെ പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സാധാരണയായി രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിക്കണമെന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.ഇന്ന് വലിയ തോതില്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും ഹോട്ടലുകളില്‍ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് തീരുമാനം. …

ബിജെപി നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി മോഹനന്‍ മാസ്റ്റര്‍ (76) അന്തരിച്ചു. വയനാട്, ബത്തേരി, കോളിയാട് സ്വദേശിയാണ്. ബിജെപിയുടെ ആദ്യത്തെ വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ടായിരുന്നു. കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി, കോഫി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ബത്തേരി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.ഭാര്യ: സത്യവതി. മക്കള്‍: ദീപ, ധന്യ. മരുമക്കള്‍: ശ്രീജിത്ത്, അനില്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് കോളിയാടിലെ തറവാട് വീട്ടുവളപ്പില്‍.

ചിത്താരി, ചേറ്റുകുണ്ടില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരി ചേറ്റുകുണ്ടില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കനത്ത ഇരുട്ടും കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശവുമായതിനാലാണ് തെരച്ചില്‍ ദുഷ്‌ക്കരമായത്. ബുധനാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജീന്‍സ് പാന്റ്‌സും ടീ ഷര്‍ട്ടുമാണ് വേഷം. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം; രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ ഗ്രേറ്റര്‍ കൊച്ചി ഡവലപ്‌മെന്റ് അതോറിറ്റിക്ക് നോട്ടീസ് അയച്ചു

കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ ജിസിഡിഎക്ക് വക്കീല്‍ നോട്ടീസ് അയച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29 നാണ് അപകടമുണ്ടായത്. 12,000 പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്ന വേദിയായിരുന്നു അപകടത്തില്‍പ്പെട്ടത്. അരലക്ഷത്തോളം പേര്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് നോട്ടീസില്‍ പറഞ്ഞു. തറനിരപ്പില്‍നിന്ന് 10.5 മീറ്റര്‍ ഉയരത്തിലായിരുന്നു വേദി. കൈവരി ഉണ്ടായിരുന്നില്ല. മുന്‍നിര സീറ്റിനുമുന്‍പില്‍ ഉണ്ടായിരുന്നത് 50 സെന്റീമീറ്റര്‍ സ്ഥലമാണ്. …

ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായി ബോളിവുഡ് താരം ഖുഷി മുഖര്‍ജി

മുംബൈ: ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായി ബോളിവുഡ് താരം ഖുഷി മുഖര്‍ജി.ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് എംടിവി സ്പ്ലിറ്റ്സ്വില്ല പോലുള്ള റിയാലിറ്റി പരമ്പരകളിലൂടെ താരപദവിയിലേക്ക് ഉയര്‍ന്ന ഖുഷി സൂര്യകുമാര്‍ യാദവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ചത്. സൂര്യകുമാറുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഡല്‍ കൂടിയായ ഖുഷി. സൂര്യകുമാറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, അതില്‍ ഒരിക്കലും പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്ന് ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാന്‍ …

പനി മൂര്‍ച്ഛിച്ച് യുവാവ് മരിച്ചു; വിട വാങ്ങിയത് ഹൊസങ്കടിയിലെ മട്ടന്‍ സ്റ്റാള്‍ ജീവനക്കാരന്‍

കാസര്‍കോട്: പനി മൂര്‍ച്ഛിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ഉദ്യാവറിലെ ഉമ്മര്‍ ഫാറൂഖ് (26)ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഹമ്മദ് ഫാറൂഖ് വര്‍ഷങ്ങളായി ഹൊസങ്കടിയിലെ മട്ടന്‍ സ്റ്റാളില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. മുഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹാസിര്‍, ഹസന്‍, ഹസീന.

പുതുവത്സരാഘോഷം അതിരു വിട്ടാല്‍ പണി കിട്ടും; കര്‍ശന നിര്‍ദ്ദേശങ്ങളുമായി പൊലീസ്, ബേക്കലില്‍ കനത്ത സുരക്ഷ

കാസര്‍കോട്: പുതുവത്സരാഘോഷം അതിരുവിട്ടാല്‍ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. ആഘോഷങ്ങള്‍ ഏതു തരത്തിലായിരിക്കണം നടത്തണമെന്നത് സംബന്ധിച്ച് പൊലീസ് സംസ്ഥാന തലത്തില്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി.ആഘോഷത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ പാടില്ല, മതിയായ വെളിച്ച സൗകര്യം ഉള്ള സ്ഥലങ്ങളില്‍ മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കു. ബാര്‍ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡിജെ പാര്‍ട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോള്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണം. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം വിളമ്പുകയാണെങ്കില്‍ പ്രത്യേക ലൈസന്‍സ് എടുക്കണം. …

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടക്കാവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഋഷിക (15) യാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അഞ്ചുതെങ്ങ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.