കണ്ണൂര്‍: ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി മോഹനന്‍ മാസ്റ്റര്‍ (76) അന്തരിച്ചു. വയനാട്, ബത്തേരി, കോളിയാട് സ്വദേശിയാണ്. ബിജെപിയുടെ ആദ്യത്തെ വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ടായിരുന്നു. കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി, കോഫി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ബത്തേരി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ഭാര്യ: സത്യവതി. മക്കള്‍: ദീപ, ധന്യ. മരുമക്കള്‍: ശ്രീജിത്ത്, അനില്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് കോളിയാടിലെ തറവാട് വീട്ടുവളപ്പില്‍.







