മുംബൈ: ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായി ബോളിവുഡ് താരം ഖുഷി മുഖര്‍ജി.
ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് എംടിവി സ്പ്ലിറ്റ്സ്വില്ല പോലുള്ള റിയാലിറ്റി പരമ്പരകളിലൂടെ താരപദവിയിലേക്ക് ഉയര്‍ന്ന ഖുഷി സൂര്യകുമാര്‍ യാദവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ചത്. സൂര്യകുമാറുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഡല്‍ കൂടിയായ ഖുഷി.
സൂര്യകുമാറില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, അതില്‍ ഒരിക്കലും പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്ന് ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ടെന്നും ഖുഷി പറഞ്ഞു. സൂര്യകുമാര്‍ യാദവുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും താരം അറിയിച്ചു.
സൂര്യകുമാറിനെതിരായ ഖുഷിയുടെ ആരോപണത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് നടിയെ തേടി എത്തിയത്.
2013 ല്‍ തമിഴ് ചിത്രമായ അഞ്ജല്‍ തുറൈയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഖുഷി പിന്നീട് തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. തുടര്‍ന്നാണ് റിയാലിറ്റി പരിപാടികളിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടിയത്.
ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂര്യകുമാറിന്റെ മോശം പ്രകടനം അദ്ദേഹത്തെ പൊതുജനശ്രദ്ധയില്‍ എത്തിച്ച സമയത്താണ് ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്നത്.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി കളിക്കാനിറങ്ങുക. ജനുവരി 21നാണ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നത്. നീണ്ട അവധി ലഭിച്ചതിനാല്‍, കുടുംബത്തോടൊപ്പം യാത്രയിലാണ് സൂര്യ. സൂര്യയും ഭാര്യ ദേവിഷ ഷെട്ടിയും കഴിഞ്ഞ ദിവസം തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.







