കാസര്‍കോട്: താനൂര്‍ വലിയ വീട് പാട്ടാളി കുടുംബ സംഗമം താനൂര്‍ മാനു മൂലയിലെ വലിയ വീട്ടില്‍ വിവിധ കലാകായിക പരിപാടികളോടെ ആഘോഷിച്ചു. മുതിര്‍ന്ന കുടുംബാംഗം വി.കെ രാധാകൃഷ്ണന്‍ മങ്ങാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. റിട്ട. ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ വികെ ചന്ദുകുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മേലത്ത് അനന്ദന്‍ നമ്പ്യാര്‍ കാനത്തൂര്‍ മുഖ്യാഥിതിയായി. വി.കെ സേതുമാധവന്‍ കുണ്ടൂച്ചി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങളായ വി.കെ ശാരദമ്മ പെരിയ, വി.കെ രാധാകൃഷ്ണന്‍ നായര്‍ മാങ്ങാട്, വി.കെ ശാന്തകുമാരി കുണ്ടൂച്ചി, വി.കെ ചന്ദ്രവല്ലി താനൂര്‍ എന്നിവരെയും റിട്ട ജഡ്ജ് ശങ്കരന്‍ നായര്‍, കെ കെ ജയപ്രകാശ് എന്നിവരെയും ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുടുംബാംഗങ്ങളുടെ 13 കുട്ടികളെ അനുമോദിച്ചു. മറ്റു കുട്ടികള്‍ക്ക്‌മൊമന്റ്‌റ്റോയും, സമ്മാനങ്ങളും നല്‍കി. വികെ വേണുഗോപാലന്‍ സ്വാഗതവും, കെ.കെ ജയപ്രകാശ് നന്ദിയും പറഞ്ഞു.







