മഥുര: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെച്ചൊല്ലിയുള്ള കോലാഹലത്തിന് പിന്നാലെ സംഘാടകര്‍ പരിപാടി റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു ബാറില്‍ നടക്കേണ്ട പുതുവത്സര പരിപാടിയാണ് പുരോഹിതരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കിയത്.
ബാര്‍ പുറത്തിറക്കിയ ഒരു പ്രൊമോഷണല്‍ വീഡിയോയില്‍, പുതുവത്സരത്തിന് ‘തുടക്കം കുറിക്കാന്‍’ ജനുവരി 1 ന് ഡിജെ ആയി എത്തുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മഥുര ഒരു പുണ്യഭൂമി ആണെന്നും പരിപാടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പുരോഹിതന്മാര്‍ രംഗത്തെത്തുകയായിരുന്നു.
ലോകമെമ്പാടുമുള്ള ഭക്തര്‍ എത്തുന്ന സ്ഥലമാണ് മഥുരയെന്നും പുണ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നും മതവികാരം ഉണര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും പുരോഹിതന്‍മാര്‍ ആരോപിച്ചു.







