വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനം മനസ്സിന്റെയും ഹൃദയത്തിന്റെയും തീര്‍ത്ഥാടനമാണെന്നു ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പറഞ്ഞു. ശിവഗിരി വേദാന്തത്തിന്റെ ഭൂമിയാണ്.
തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മന്ത്രി എംബി രാജേഷ്, ശശിതരൂര്‍ എം പി പങ്കെടുത്തു. സ്വാമി സച്ചിതാനന്ദ ആധ്യക്ഷ്യം വഹിച്ചു.
ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങള്‍ സമൂഹത്തെ ഇപ്പോഴും പ്രചോദിപ്പിക്കുന്നെന്നു ഉപരാഷ്ട്രപതി പറഞ്ഞു. അതു കാലാന്തകാലത്തോളം തുടരും. വിദ്യാഭ്യാസത്തിലൂടെ നല്ലൊരു സമൂഹത്തെ രൂപപ്പെടുത്തുകയായിരുന്നു ശ്രീനാരായണഗുരുവിന്റെ ലക്ഷ്യമെന്നു ഉപരാഷ്ട്രപതി പറഞ്ഞു. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.







