തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി പി എം നേതാവുമായ കടകം പള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.
സി പി എം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ എ പത്മകുമാറിനെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് കടകം പള്ളിയെ ചോദ്യം ചെയ്തത്.
ഉന്നതങ്ങളിലേയ്ക്ക് അന്വേഷണം പോകുന്നില്ല എന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. സി ബി ഐ അന്വേഷണം വരാതിരിക്കുന്നതിനുള്ള ആസൂത്രിത നടപടിയാണോ ചോദ്യം ചെയ്യല്‍ എന്നും സംശയിക്കുന്നു.







