കൊച്ചി: തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ സഹായിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ്. വലിയ പാര്‍ക്കിംഗ് ഏരിയകള്‍, മാളുകള്‍, തിരക്കേറിയ തെരുവുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലുണ്ടാകുന്ന ബുദ്ധിമുട്ടും സമയനഷ്ടവും ടെന്‍ഷനും ഒഴിവാക്കാന്‍ ഈ സംവിധാനം സഹായകമാകുമെന്ന് ഗൂഗിള്‍ അവകാശപ്പെട്ടു .
ഗൂഗിള്‍ മാപ്പ് ഇതിനെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം
- ആദ്യം വാഹനം പാര്‍ക്ക് ചെയ്തിട്ട് ഗൂഗില്‍ മാപ്പ് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ മാപ്പില്‍ നീലനിറത്തില്‍ കാണുന്ന ഭാഗത്ത് ടാപ്പ് ചെയ്ത് കൊടുക്കുക.
- അപ്പോള്‍ സേവ് പാര്‍ക്കിങ് എന്ന ഓപ്ഷന്‍ വരും. അതില്‍ ടാപ് ചെയ്താല്‍ പാര്‍ക്ക് ചെയ്ത സ്ഥലം മാര്‍ക്ക് ചെയ്യപ്പെടും.
- ഷോപ്പിങ്ങിന് ശേഷം പാര്‍ക്കിങ്ങിലെത്തി ഗൂഗിള്‍മാപ്പ് ഓപ്പണ്‍ ചെയ്ത് സെര്‍ച്ച് ബാറില്‍ ടാപ് ചെയ്താല്‍ പാര്‍ക്കിങ്ങ് ലൊക്കേഷന്‍ കാണാം.
- അതില്‍ ക്ലിക്ക് ചെയ്ത് ഡയറക്ഷന്‍ എടുത്ത് വോക്ക് സെലക്ട് ചെയ്താല്‍ വണ്ടി കണ്ടെത്താം
ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും ഈ സൗകര്യം ലഭ്യമാകുന്നു. നിങ്ങള്‍ മാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നതുവരെ ഇത് സേവ് ആയി കിടക്കും. അതുപോലെ തന്നെ പാര്‍ക്കിംഗ് സ്ഥലം മറ്റൊരാളുമായി പങ്കിടാനും കഴിയും.







