മൊഗ്രാൽ: കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവനഗരിയിലെ ഫയർ ഫോഴ്സ് ആംബുലൻസ് സേവനം അനുഗ്രഹമായി.വേദി ഒന്നിൽ ഇന്നലെ രാത്രി മത്സരാർത്ഥികളിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യവും തലകറക്കവും അനുഭവപ്പെട്ടപ്പോൾത്തന്നെ കലോത്സവ നഗരിയിൽ നിലയുറപ്പിച്ച മെഡിക്കൽ ടീമും, ഫയർഫോഴ്സും, ആംബുലൻസ് സർവീസും അടിയന്തിര സഹായവുമായി രംഗത്തെത്തിയത് മത്സരാർത്ഥികൾക്ക് അനുഗ്രഹമായി. കാസർകോട് ഫയർഫോഴ്സ് ടീം അംഗങ്ങളായ ശോഭിൻ,അഭിലാഷ്,അരുണ എന്നിവർ സദാ സേവന സന്നദ്ധരായി സ്ഥലതുണ്ട്. മൊഗ്രാൽ ദീനാർ യുവജന സംഘമാണ് കലോത്സവ നഗരിയിൽ ആംബുലൻസ് സർവീസ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.








