കാസര്‍കോട്: വീട്ടില്‍ തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാവയലിലെ ഏലിയാമ്മാ തോമസ് (75) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഏലിയാമ്മയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







