ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിനെയും ‘പാകിസ്ഥാനി’ എന്നും ‘ബംഗ്ലാദേശി’ എന്നും വിളിച്ച് ബിജെപി എംപി നാഗേന്ദ്ര റോയ്. കുച്ച്ബിഹാര്‍ ജില്ലയിലെ സീതായ്യില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളുടെ പേരുകള്‍ നീക്കം ചെയ്താല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും ക്ഷേമ സേവനങ്ങള്‍ നിഷേധിക്കുന്നതിനും കാരണമാകുമെന്ന് എംപി പറഞ്ഞു. ആളുകളുടെ ജന്മസ്ഥലം പരിശോധിക്കാന്‍ തടങ്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കുമെന്നും അത് ചെയ്യുന്നവര്‍ വിദേശികളാണെന്നും റോയ് ആരോപിച്ചു. അതേസമയം സ്വന്തം പാര്‍ട്ടിക്കെതിരെയുള്ള നാഗേന്ദ്ര റോയിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.







