കണ്ണൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന്റെ ബാറ്ററി മോഷ്ടിച്ച ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കല്‍, കുന്നുങ്കൈ, കടവത്തുവളപ്പില്‍ വി. അമീറി(36)നെയാണ് എടക്കാട് എസ്.ഐ എന്‍. ദിജേഷ്, എസ്.ഐ.ഖലീല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബ്രേക്ക് എടുക്കാന്‍ എടക്കാട് ഗ്രാനൈറ്റ് ഷോപ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു പിക്കപ്പ് വാന്‍. അമീറിന്റെ ഓട്ടോറിക്ഷയിലായിരുന്നു ബാറ്ററി കടത്തിയത്. കേസില്‍ ഇയാളുടെ കൂട്ടാളിയെ പിടികിട്ടാനുണ്ട്. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമീര്‍ കുടുങ്ങിയത്.







