കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാഴ്ച കാണാന്‍ കുന്നിന്‍ മുകളില്‍ കയറിയ യുവാവ് താഴെവീണ് മരിച്ചു.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതി(30)നാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുന്നിന്‍ മുകളിലെത്തിയ ജിതിന്‍ വെങ്കുളത്ത് വ്യൂ പോയിന്റില്‍ നിന്നും കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ കഴുത്തില്‍ കമ്പ് തറച്ചു കയറി ഗുരുതരമായി പരിക്കേറ്റ ജിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടം സംബന്ധിച്ച് കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍
വിമാനങ്ങള്‍ വന്നിറങ്ങുന്നതും പോകുന്നതും കാണാന്‍ നിരവധി പേര്‍ വ്യൂപോയിന്റില്‍ എത്താറുണ്ടെന്നും അപകടം മുന്‍കൂട്ടി കണ്ട് ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് വച്ചിരുന്നുവെങ്കിലും അത് അവഗണിച്ചാണ് പലരും എത്തുന്നതെന്നും പൊലീസ് പറഞ്ഞു.







