അവധിക്കാല ക്ലാസ്സിനെതിരെ വിദ്യാഭ്യാസമന്ത്രിക്ക് ഫോണിലൂടെ പരാതി നല്‍കി 7ാം ക്ലാസ്സുകാരന്‍

തിരുവനന്തപുരം: അവധിക്കാല ക്ലാസ്സിനെതിരെ ഏഴാം ക്ലാസ്സുകാരന്‍ വിദ്യാഭ്യാസമന്ത്രിക്ക് ഫോണിലൂടെ പരാതി നല്‍കി.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് മന്ത്രിയെ വിളിച്ച് ഏഴാം ക്ലാസുകാരന്‍ പരാതിപ്പെട്ടത്. കോഴിക്കോട് മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഹമ്മദ് ഫര്‍ഹാനാണ് പരാതിക്കാരന്‍.

വിദ്യാഭ്യാസമന്ത്രിയല്ലേ എന്ന് ചോദിച്ചായിരുന്നു തുടക്കം. എന്നാല്‍ തൊഴില്‍ മന്ത്രിയാണെന്ന് മന്ത്രി മറുപടി നല്‍കി. സ്‌കൂളില്‍ ക്രിസ്മസ് അവധിക്കും ക്ലാസെടുക്കുന്നുവെന്നായിരുന്നു പരാതി. താന്‍ വിളിച്ച കാര്യം സ്‌കൂളില്‍ പറയരുതെന്നും കുട്ടി മന്ത്രിയോട് അപേക്ഷിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ ഫോണ്‍ വാങ്ങിയ കുട്ടിയുടെ അമ്മ യു. എസ്. എസിന്റെ ക്ലാസാണെന്നും കുറച്ചുസമയം മാത്രമേ എടുക്കുന്നുള്ളൂവെന്നും മന്ത്രിയെ അറിയിച്ചു. കളിക്കാന്‍ വേണ്ടിയാണ് മകന്‍ പരാതിപ്പെട്ടതെന്നും അമ്മ പറഞ്ഞു.

അവധിക്കാലത്ത് നന്നായി കളിക്കുകയും പഠിക്കുകയും വേണമെന്ന ഉപദേശം അമ്മയ്ക്കും മകനും നല്‍കിയശേഷമാണ് മന്ത്രി ഫോണ്‍ വച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page