പുതുവത്സര സ്പെഷ്യൽ ഡ്രൈവ്; ആദൂരിൽ എംഡിഎംഎ വേട്ട; യുവതി അടക്കം അഞ്ചുപേർ പിടിയിലായി

കാസർകോട്: ആദൂരിൽ ലഹരി വേട്ട. യുവതി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പട്ല സ്വദേശി അബ്ദുൾ റൗഫ്, ഷിറിബാഗിലു സ്വദേശി അബൂബക്കർ സിദ്ധിഖ്, അടുക്കത്ത്ബയൽ സ്വദേശി അമീർ, മുഹമ്മദ് മുഹ്താസിം, അണങ്കൂർ സ്വദേശിനി ജാസ്മിൻ എന്നിവരാണ് പിടിയിലായത്. പുതുവത്സരത്തിനോട് അനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അദൂരിൽ പരിശോധന നടന്നത്. പുതുവത്സര ആഘോഷത്തിന് ആദൂർ കൊപ്പാലത്തുള്ള ഹെവൻ ഹോംസ്‌റ്റേയിൽ എത്തിയതാണ് സംഘം. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രികരിച്ച് ജില്ലാ പൊലീസ് …

ബ്ലേഡ് സംഘം യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു, രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൊള്ള പലിശ ഇടപാടുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എലപ്പുള്ളി ഒകരപള്ളത്തെ ശ്രീകേഷ്, ആലാമരത്തെ ഗിരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒകരപള്ളത്തെ വിപിനെയാണ് ഇവർ കെട്ടിയിട്ട് മർദിച്ചത്. കഴിഞ്ഞ 17 നായിരുന്നു അക്രമം. വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഛത്തീസ്ഗഡ് സ്വദേശി രാം നാരായണൻ കൊല്ലപ്പെട്ട ദിവസം തന്നെയാണ് അതിനടുത്ത് തന്നെ ഈ അക്രമം ഉണ്ടായത്. വട്ടിപ്പലിശക്ക് വാങ്ങിയ പണം സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. …

12 വയസുകാരിയെ പീഡിപ്പിച്ച കേസ്; കിദൂരിലെ മദ്രസ അധ്യാപകന് 14 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസാ അദ്ധ്യാപകനായ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിദൂര്‍ ബജപ്പാ കടവ് ഹൗസിലെ എ അബ്ദുള്‍ ഹമീദി(46)നെയാണ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പിഎം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവിനും വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12 വയസ്സ് പ്രായമുള്ള …

പുതുവത്സര ആഘോഷങ്ങള്‍; ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത് രണ്ട് കൂറ്റന്‍ പപ്പാഞ്ഞികള്‍; സ്ഥലത്ത് വന്‍ സുരക്ഷാസന്നാഹം

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത് രണ്ട് കൂറ്റന്‍ പപ്പാഞ്ഞികളെ. ഗലാ ഡി. ഫോര്‍ട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് 55 അടി ഉയരത്തിലുള്ള പപ്പാഞ്ഞികളെയാണ് തയാറാക്കിയിട്ടുള്ളത്. നടന്‍ ഷെയിന്‍ നിഗം പപ്പാഞ്ഞിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ ആകൃതിയിലുള്ള മറ്റ് നൂറോളം പപ്പാഞ്ഞികളും ഒരുങ്ങുന്നുണ്ട്. കൊച്ചു കുട്ടികള്‍ വരെ സംഘം ചേര്‍ന്ന് മിക്ക ഇടവഴികളിലും പപ്പാഞ്ഞി രൂപങ്ങള്‍ ഒരുക്കുന്നതും കൗതുകം പകരുന്ന കാഴ്ചയാണ്. 31 ന് …

അവധിക്കാല ക്ലാസ്സിനെതിരെ വിദ്യാഭ്യാസമന്ത്രിക്ക് ഫോണിലൂടെ പരാതി നല്‍കി 7ാം ക്ലാസ്സുകാരന്‍

തിരുവനന്തപുരം: അവധിക്കാല ക്ലാസ്സിനെതിരെ ഏഴാം ക്ലാസ്സുകാരന്‍ വിദ്യാഭ്യാസമന്ത്രിക്ക് ഫോണിലൂടെ പരാതി നല്‍കി.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് മന്ത്രിയെ വിളിച്ച് ഏഴാം ക്ലാസുകാരന്‍ പരാതിപ്പെട്ടത്. കോഴിക്കോട് മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഹമ്മദ് ഫര്‍ഹാനാണ് പരാതിക്കാരന്‍. വിദ്യാഭ്യാസമന്ത്രിയല്ലേ എന്ന് ചോദിച്ചായിരുന്നു തുടക്കം. എന്നാല്‍ തൊഴില്‍ മന്ത്രിയാണെന്ന് മന്ത്രി മറുപടി നല്‍കി. സ്‌കൂളില്‍ ക്രിസ്മസ് അവധിക്കും ക്ലാസെടുക്കുന്നുവെന്നായിരുന്നു പരാതി. താന്‍ വിളിച്ച കാര്യം സ്‌കൂളില്‍ പറയരുതെന്നും കുട്ടി മന്ത്രിയോട് അപേക്ഷിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ ഫോണ്‍ വാങ്ങിയ കുട്ടിയുടെ അമ്മ യു. എസ്. എസിന്റെ ക്ലാസാണെന്നും …

കന്യാന യൂസഫിന്റെ ഭാര്യ ഖദീജ പെർള അന്തരിച്ചു

പെർള: മർത്യയിൽ താമസിക്കുന്ന പരേതനായ കന്യാന യൂസുഫിൻ്റെ ഭാര്യ ഖദീജ (76) അന്തരിച്ചു. മക്കൾ: സുഹറ, ആയിഷ, നഫീസ, ഹമീദ്, ഹാജറ, ഉബൈദുൽ റഹ്‌മാൻ, സഫിയ, അബ്ദുൽ ജലീൽ, ശരീഫ്, ജാബിർ സാദിക്ക് .മരുമക്കൾ: പരേതനായ ആദം (ഗോളിയടി), ഇബ്രാഹിം (അളികെ), ഹമീദ് (അടിബൈ), ശാഹുൽ ഹമീദ് (സിലോൺ), ഹഫീൽ (അംഗടിമുഗർ) മിസിരിയ (ഷേണി), ജുവൈരീയ (തലപ്പാടി), ഖദീജ (ഏരിയാൽ), ആയിഷത്ത് ഫർഹാന (ബംബ്രാണ). സഹോദരങ്ങൾ; പരേതനായ മുഹമ്മദ് കുഞ്ഞി (റിട്ട.തഹസിൽദാർ), ഖദീജുമ്മ, ജമീല, അഹമ്മദലി(റിട്ട. എ …

ബേക്കല്‍ ഫെസ്റ്റിലെ ജനത്തിരക്ക്; ദുരന്തം ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് കളക്ടര്‍

കാസര്‍കോട്: ബേക്കല്‍ ഫെസ്റ്റിലെ ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ അറിയിച്ചു. തിങ്കളാഴ്ച വേടന്റെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടാവുകയും നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇന്നും നാളെയും ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാര്‍ക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ …

തളങ്കര ബാങ്കോട്ടെ സുഹ്റാബി അന്തരിച്ചു

തളങ്കര: തളങ്കര ഖാസിലേനിലെ പരേതനായ പി. സീതിക്കുഞ്ഞി മാസ്റ്ററുടെ മകന്‍ പി.എസ് അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ തളങ്കര ബാങ്കോട്ടെ സുഹ്റാബി(60) അന്തരിച്ചു. തളങ്കര ബാങ്കോട്ടെ പരേതനായ കെ.എം അബ്ദുല്‍ ഖാദറിന്റെയും അവ്വാബിയുടെയും മകളാണ്. മക്കള്‍: സാഹിറ, ഷിറിന്‍. മരുമക്കള്‍: ഹനീഫ് പള്ളം, മുസ്തഫ പള്ളിക്കാല്‍. സഹോദരങ്ങള്‍: താജുദ്ദീന്‍ ബാങ്കോട്, ശിഹാബുദ്ദീന്‍ ബാങ്കോട്, പരേതയായ ഖമറുന്നിസ, ആബിദ, ഫമീദ.

താനൂര്‍ വലിയ വീട് പാട്ടാളി കുടുംബ സംഗമം

കാസര്‍കോട്: താനൂര്‍ വലിയ വീട് പാട്ടാളി കുടുംബ സംഗമം താനൂര്‍ മാനു മൂലയിലെ വലിയ വീട്ടില്‍ വിവിധ കലാകായിക പരിപാടികളോടെ ആഘോഷിച്ചു. മുതിര്‍ന്ന കുടുംബാംഗം വി.കെ രാധാകൃഷ്ണന്‍ മങ്ങാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. റിട്ട. ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ വികെ ചന്ദുകുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മേലത്ത് അനന്ദന്‍ നമ്പ്യാര്‍ കാനത്തൂര്‍ മുഖ്യാഥിതിയായി. വി.കെ സേതുമാധവന്‍ കുണ്ടൂച്ചി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങളായ വി.കെ ശാരദമ്മ പെരിയ, വി.കെ രാധാകൃഷ്ണന്‍ …

ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടെ ലങ്കന്‍ താരത്തിനെതിരെ മോശം വാക്കുപയോഗിച്ച് യുവതാരം വൈഷ്ണവി ശര്‍മ; ക്യാമറകള്‍ ഒപ്പിയെടുത്തെന്ന് വ്യക്തമായതോടെ കള്ളച്ചിരി

തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ട്വന്റി20 മത്സരത്തിനിടെ ശ്രീലങ്കന്‍ താരത്തിനെതിരെ മോശം വാക്കുപയോഗിച്ച് ക്യാമറയില്‍ കുടുങ്ങി ഇന്ത്യന്‍ യുവതാരം വൈഷ്ണവി ശര്‍മ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തിനിടെയാണ് സംഭവം. 15ാം ഓവറില്‍ ശ്രീലങ്കന്‍ ബാറ്റര്‍ക്കെതിരായ റണ്‍ഔട്ട് അവസരം പാഴായതാണ് 20കാരിയായ വൈഷ്ണവിയെ ചൊടിപ്പിച്ചത്. തന്റെ മുഖം ഓണ്‍ഫീല്‍ഡ് ക്യാമറകള്‍ പകര്‍ത്തിയെന്ന് കണ്ടതോടെ ഒരു ചിരിയോടെ ഞെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീലങ്കന്‍ ബാറ്റര്‍ ഇമേഷ് ദുലാനി ഓവറിലെ മൂന്നാം പന്തില്‍ അതിവേഗം സിംഗിളിന് ശ്രമിക്കുകയായിരുന്നു. പന്തു ലഭിച്ച …

ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിക്കാനും ആഡംബര ജീവിതം നയിക്കാനും പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവാക്കി; 18കാരന്‍ അറസ്റ്റില്‍

മുംബൈ: ഇന്‍സ്റ്റാഗ്രാം റീലുകള്‍ ചിത്രീകരിക്കാനും ആഡംബര ജീവിതം നയിക്കാനും ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ കൗമാരക്കാരന്‍ അറസ്റ്റില്‍. പ്രതം സുരേന്ദ്ര ബൊമ്മയെ മലദ് ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്നും 3.5 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ബൈക്കുകളും കണ്ടെടുത്തു. കഴിഞ്ഞ ആറ് മാസത്തിനിടെ കുറഞ്ഞത് 14 മോഷണങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മോശം സാമ്പത്തിക പശ്ചാത്തലത്തിലുള്ള കുടുംബമാണ് മാല്‍വാനി സ്വദേശിയായ ബൊമ്മയുടേത്. സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ വര്‍ദ്ധിപ്പിക്കാനും, പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും, ആഡംബര ജീവിതം നയിക്കാനുമാണ് ഇയാള്‍ മോഷണം …

സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം; മുന്‍ വ്യോമ സേനാ ഉദ്യോഗസ്ഥനെ നെഞ്ചിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മുന്‍ വ്യോമ സേനാ ഉദ്യോഗസ്ഥനെ നെഞ്ചിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. 62 കാരനായ നരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഗീതയാണ്(32) അറസ്റ്റിലായത്. തെക്കന്‍ ഡല്‍ഹിയിലെ ബിന്ദാപൂറിലാണ് സംഭവം. വയോധികന്റെ നെഞ്ചില്‍ കയറിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും തലയിലും നെഞ്ചിലുമുണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. വിശാലമായ തോട്ടത്തോട് കൂടിയ വീടിന്റെ ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കുടുംബത്തില്‍ കലഹങ്ങള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് നരേഷ് …

ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

തളിപ്പറമ്പ്: ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ പയ്യാവൂര്‍ സ്വദേശി പ്രദീപ്കുമാറിനെതിരെയാണ് കേസെടുത്തത്.22 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി മാതാവിനൊപ്പം ആശുപത്രിയില്‍ കൗണ്‍സിലിംഗിന് എത്തിയതായിരുന്നു. മാതാവ് കൗണ്‍സിലിംഗ് മുറിയില്‍ കയറിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ദേഹത്ത് കടന്നുപിടിച്ചുവെന്നാണ് പരാതി. കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം മുതല്‍ പ്രദീപ്കുമാര്‍ ഒളിവിലാണ്.

കുട്ടികള്‍ക്കൊപ്പമുള്ള രസകരമായ വൈറല്‍ റീലിനൊപ്പം വിവാഹ തീയതി പ്രഖ്യാപിച്ച് അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ്

ചെന്നൈ: കുട്ടികള്‍ക്കൊപ്പമുള്ള രസകരമായ വൈറല്‍ റീലിനൊപ്പം വിവാഹ തീയതി പ്രഖ്യാപിച്ച് അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ്. സുഹൃത്ത് കൂടിയായ നയനികയെ ആണ് താരം ജീവിതസഖിയാക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിവാഹ തീയതി പുറത്തുവിട്ടത്. ജീവിതത്തിലെ ഒരു പ്രധാന കാര്യം വെളിപ്പെടുത്താന്‍ വേറിട്ടതും ലളിതവുമായ രീതി തെരഞ്ഞെടുത്തത്തില്‍ താരത്തെ പലരും പ്രശസിച്ചു. വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. 2026 മാര്‍ച്ച് 6 നാണ് …

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാഴ്ച കാണാന്‍ കുന്നിന്‍ മുകളില്‍ കയറിയ യുവാവ് താഴെവീണ് മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാഴ്ച കാണാന്‍ കുന്നിന്‍ മുകളില്‍ കയറിയ യുവാവ് താഴെവീണ് മരിച്ചു.മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതി(30)നാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുന്നിന്‍ മുകളിലെത്തിയ ജിതിന്‍ വെങ്കുളത്ത് വ്യൂ പോയിന്റില്‍ നിന്നും കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തില്‍ കമ്പ് തറച്ചു കയറി ഗുരുതരമായി പരിക്കേറ്റ ജിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടം സംബന്ധിച്ച് കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍വിമാനങ്ങള്‍ വന്നിറങ്ങുന്നതും പോകുന്നതും കാണാന്‍ നിരവധി പേര്‍ വ്യൂപോയിന്റില്‍ എത്താറുണ്ടെന്നും അപകടം മുന്‍കൂട്ടി …

റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പിന്റെ ബാറ്ററി കടത്തി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കണ്ണൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന്റെ ബാറ്ററി മോഷ്ടിച്ച ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കല്‍, കുന്നുങ്കൈ, കടവത്തുവളപ്പില്‍ വി. അമീറി(36)നെയാണ് എടക്കാട് എസ്.ഐ എന്‍. ദിജേഷ്, എസ്.ഐ.ഖലീല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബ്രേക്ക് എടുക്കാന്‍ എടക്കാട് ഗ്രാനൈറ്റ് ഷോപ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു പിക്കപ്പ് വാന്‍. അമീറിന്റെ ഓട്ടോറിക്ഷയിലായിരുന്നു ബാറ്ററി കടത്തിയത്. കേസില്‍ ഇയാളുടെ കൂട്ടാളിയെ പിടികിട്ടാനുണ്ട്. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമീര്‍ കുടുങ്ങിയത്.

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ നജീമയും മതം മാറി വിവാഹം ചെയ്ത ഷാഹുല്‍ ഹമീദും മയക്കുമരുന്നുമായി അറസ്റ്റില്‍

കണ്ണൂര്‍: 70 ഗ്രാം എംഡിഎംഎ യുമായി ദമ്പതികള്‍ അറസ്റ്റില്‍. തയ്യില്‍, കൊയിലാണ്ടി ഹൗസില്‍ ഷാഹുല്‍ ഹമീദ് എന്ന രാഹുല്‍ (35), ഭാര്യ കുറ്റ്യാടി, കക്കോട്ടുചാലില്‍ ഹൗസില്‍ നജീമ (34) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എ സി പി രാജേഷ്, കണ്ണൂര്‍ എ സി പി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിക്കു സമീപത്തു വച്ച് അറസ്റ്റുചെയ്തത്.രണ്ടു വര്‍ഷമായി ബംഗളൂരുവില്‍ താമസക്കാരായ ദമ്പതികള്‍ മയക്കുമരുന്നുമായി എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വല വിരിച്ചു കാത്തിരിക്കുകയായിരുന്നു പൊലീസ് സംഘം. …

സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെച്ചൊല്ലി കോലാഹലം

മഥുര: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെച്ചൊല്ലിയുള്ള കോലാഹലത്തിന് പിന്നാലെ സംഘാടകര്‍ പരിപാടി റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു ബാറില്‍ നടക്കേണ്ട പുതുവത്സര പരിപാടിയാണ് പുരോഹിതരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കിയത്. ബാര്‍ പുറത്തിറക്കിയ ഒരു പ്രൊമോഷണല്‍ വീഡിയോയില്‍, പുതുവത്സരത്തിന് ‘തുടക്കം കുറിക്കാന്‍’ ജനുവരി 1 ന് ഡിജെ ആയി എത്തുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മഥുര ഒരു പുണ്യഭൂമി ആണെന്നും പരിപാടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പുരോഹിതന്മാര്‍ രംഗത്തെത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള ഭക്തര്‍ എത്തുന്ന സ്ഥലമാണ് മഥുരയെന്നും …