ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

തളിപ്പറമ്പ്: ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടന്‍ പയ്യാവൂര്‍ സ്വദേശി പ്രദീപ്കുമാറിനെതിരെയാണ് കേസെടുത്തത്.
22 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി മാതാവിനൊപ്പം ആശുപത്രിയില്‍ കൗണ്‍സിലിംഗിന് എത്തിയതായിരുന്നു. മാതാവ് കൗണ്‍സിലിംഗ് മുറിയില്‍ കയറിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ദേഹത്ത് കടന്നുപിടിച്ചുവെന്നാണ് പരാതി. കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം മുതല്‍ പ്രദീപ്കുമാര്‍ ഒളിവിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page