പുതുവത്സര സ്പെഷ്യൽ ഡ്രൈവ്; ആദൂരിൽ എംഡിഎംഎ വേട്ട; യുവതി അടക്കം അഞ്ചുപേർ പിടിയിലായി

കാസർകോട്: ആദൂരിൽ ലഹരി വേട്ട. യുവതി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പട്ല സ്വദേശി അബ്ദുൾ റൗഫ്, ഷിറിബാഗിലു സ്വദേശി അബൂബക്കർ സിദ്ധിഖ്, അടുക്കത്ത്ബയൽ സ്വദേശി അമീർ, മുഹമ്മദ് മുഹ്താസിം, അണങ്കൂർ സ്വദേശിനി ജാസ്മിൻ എന്നിവരാണ് പിടിയിലായത്. പുതുവത്സരത്തിനോട് അനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അദൂരിൽ പരിശോധന നടന്നത്. പുതുവത്സര ആഘോഷത്തിന് ആദൂർ കൊപ്പാലത്തുള്ള ഹെവൻ ഹോംസ്‌റ്റേയിൽ എത്തിയതാണ് സംഘം. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രികരിച്ച് ജില്ലാ പൊലീസ് നടത്തിവരുന്ന റെയ്ഡിലാണ് പ്രതികൾ ലഹരിയുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ബി വി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് വേട്ട നടത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page