തളിപ്പറമ്പ്: ഉസ്താദിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ്, സയ്യിദ് നഗര്‍ സി എച്ച് റോഡിലെ ഈമാല്‍ പള്ളിയിലെ ജീവനക്കാരനായ ഝാര്‍ഖണ്ഡ് സ്വദേശി വസീം അക്രം (24) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്‌ക്കാരത്തിനു എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. പള്ളിയുടെ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് താമസസ്ഥലത്ത് നോക്കിയപ്പോഴാണ് ഉസ്താദിനെ തൂങ്ങിയ നിലയില്‍ കണ്ടത്. മുന്‍ വശത്തായി ഫോണും ചെവിയില്‍ ഹെഡ് സെറ്റും ഉണ്ടായിരുന്നു. വീഡിയോ കോള്‍ ചെയ്ത ശേഷം ജീവനൊടുക്കിയതായിരിക്കുമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി വസീം അക്രമിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു വര്‍ഷം മുമ്പാണ് വസീം അക്രം തളിപ്പറമ്പിലെ പള്ളിയില്‍ ജോലി ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഝാര്‍ഖണ്ഡിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.







