കാസർകോട് :കഞ്ചാവ് കേസ് പ്രതികളെ കാസർകോട് അഡിഷണൽ സെഷൻസ് കോടതി -ഒന്ന് വെറുതെ വിട്ടു. കേസിലെ ഒന്നാംപ്രതി അഹമ്മദ് മുസമ്മിൽ, രണ്ടാം പ്രതി ശർഹാൻ മിഷൻ എന്നിവരെയാണ് കോടതി വിട്ടയച്ചത്. 2017 ജൂലൈ 24-നു 11:40 മണിക്കു കാസർകോട് കുട് ലു ബദർ നഗറിലെ ബദർ പള്ളി മദ്രസ പരിസരത്ത് വെച്ച് മദ്രസ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന ചെയ്തുവന്നായിരുന്നു കേസ്. കാസർകോട് പോളിസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി കൾക്കുവേണ്ടി അഡ്വ. നിഖിൽ നാരായണൻ, അഡ്വ.ശരണ്യ എന്നിവർ കോടതിയിൽ ഹാജരായി.







