മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകന്‍ അസ്ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ലും മണ്ണും വായില്‍ ഇടുകയായിരുന്നു.
വീട്ടുകാര്‍ വായില്‍ നിന്നും കല്ലെടുത്ത് പുറത്തുകളഞ്ഞെങ്കിലും ഒരെണ്ണം തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.







