ബംഗ്‌ളൂരു: ശ്രീലങ്കയിലേക്ക് ഹണിമൂണിനു പോയി തിരിച്ചെത്തിയ ഉടന്‍ നവവധു വിഷം കഴിച്ചു ജീവനൊടുക്കി. ബംഗ്‌ളൂരു രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹാനവി (22), ഭര്‍ത്താവ് സൂരജ് (30) എന്നിവരാണ് ജീവനൊടുക്കിയത്. ഒക്ടോബര്‍ അവസാന വാരത്തിലാണ് ഹാനവിയും സൂരജും തമ്മിലുള്ള വിവാഹം നടന്നത്. ഏതാനും ദിവസങ്ങള്‍ക്കകം ഇരുവരും നേരത്തെ തീരുമാനിച്ചതു പ്രകാരം ശ്രീലങ്കയിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി. കഴിഞ്ഞ ദിവസം യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ഹാനവി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് സൂരജ് തൂങ്ങി മരിക്കുകയായിരുന്നു. മകന്റെ മരണവാര്‍ത്തയറിഞ്ഞ മാതാവ് വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് നവവധൂവരന്മാരുടെ ആത്മഹത്യക്ക് കാരണമെന്നു വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







