മൊഗ്രാൽ: ക്രിയാത്മകം ബാല്യം സർഗാത്മകം കൗമാരം എന്ന മുദ്രാവാക്യമുയർത്തി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ
(എ കെ എസ് ടി യു ) നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ നോട്ടീസ് പ്രകാശന ഉദ്ഘാടനം കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാമിന് കൈമാറി ജില്ലാ കലോൽസവ വേദിയിൽ വെച്ച് നിർവ്വഹിച്ചു. എ.കെ എം അഷ്റഫ് എം.എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,
എ.കെ എസ് ടി യു നേതാക്കളായ സുനിൽകുമാർ കരിച്ചേരി, എം.ടി രാജീവൻ, ടി എ അജയകുമാർ,
എ.കെ സുപ്രഭ, എ സജയൻ, കെ ശിശുപാലൻ എന്നിവർ സംബന്ധിച്ചു. കലോൽസവനഗരിയിലെത്തിയ മുഴുവൻ ആളുകൾക്കും എ.കെ എസ് ടി യു പ്രവർത്തകരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നോട്ടീസ് വിതരണം നടത്തി.







