കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പ്രമുഖ വ്യവസായ നഗരമായ അസാന്‍ സോളിലെ ലഹാബാന്‍-സി മുല്‍ത്താല റയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഇതു വഴിയുള്ള ഒന്‍പതു ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.
അസന്‍ബോള്‍, മധുപുര്‍, ഝാഝ എന്നിവിടങ്ങളില്‍ നിന്നു അപകടരക്ഷാ പ്രത്യേക ട്രെയിനുകള്‍ അപകടസ്ഥലത്തെത്തി മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍ നിന്നു നീക്കം ചെയ്യാന്‍ ശ്രമം തുടരുന്നു. ഇന്നലെ രാത്രിയാണ് ചരക്ക് ട്രയിന്റെ എട്ടുബോഗികള്‍ മറിഞ്ഞത്. അപകടത്തില്‍ റയില്‍വെ പാളം ഇളകി മാറിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി ഹൗറ റൂട്ടിലെ ട്രയിന്‍ ഗതാഗതം താറുമാറായി. ഒന്‍പതു ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി.







