കോഴിക്കോട്: കക്കാടംപൊയിലില്‍ 16 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമന്‍ ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തു. വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നെന്നും പിന്നാലെയാണ് മകളെ വിഷം കഴിച്ച നിലയില്‍ കണ്ടതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. തിരുവമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







