ഓടുന്ന കാറില്‍ വച്ച് ഐടി കമ്പനി മാനേജരായ യുവതിയെ പീഡിപ്പിച്ചു; സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഉദയ്പുര്‍: സ്വകാര്യ ഐടി കമ്പനി മാനേജരായ യുവതിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ സിഇഒ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റുചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സംഭവത്തില്‍ ഐടി സ്ഥാപനത്തിന്റെ സിഇഒയും വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും അവരുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഒരു പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് അമിതമായി മദ്യപിച്ച യുവതിയെ മൂന്ന് പ്രതികളും ചേര്‍ന്ന് വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി ജീവനക്കാരി, ഇവരുടെ ഭര്‍ത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പ്രതികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

You cannot copy content of this page