മംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.ബലൂൺ വില്പനക്കാരൻ
യു.പി സ്വദേശി സലിം (40)സംഭവ സ്ഥലത്ത് മരിച്ചിരുന്നു.പരിക്കേറ്റ് ചികിത്സയിലായിരുന്ന
നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ്
വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.
ബലൂൺ നിറക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ
പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു.എന്നാൽ സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം ഉണ്ടാക്കിയതെന്ന് മന്ത്രി എച്ച്.സി.ദേവപ്പ
പറഞ്ഞു. സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി .
എൻഐഎ സംഘം സലിമിൻ്റെ പശ്ചാത്തലം അന്വേഷിക്കുന്നു.
സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ സിറ്റി പൊലീസും എൻഐഎയും ചോദ്യം ചെയ്തു.
മന്ത്രി എച്ച് സി മഹാദേവപ്പ, മൈസൂരു ഡിസി ജി ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമ്മീഷണർ സീമ ലട്കർ എന്നിവർ കെ ആർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അവരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.







