ചെന്നൈ: രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറിയ മലയാളി താരം സഞ്ജു സാംസണ്‍ 2026 ലെ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനെ ഭാഗ്യം കൈവിടുന്നതായുള്ള തോന്നല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ പ്രകടപ്പിച്ചിരുന്നു. 2026 ലെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുക്കുകയും സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കുകയും ചെയ്തതോടെ ആ തോന്നല്‍ മാറിയിരിക്കുകയാണ്.
ലോകകപ്പില്‍ ഇടംനേടിയതിന് പിന്നാലെ ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ കൂടുതല്‍ നല്ല വാര്‍ത്തകള്‍ സാംസണെ തേടി വരാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. അതിനിടെയാണ് 31 കാരനായ സാംസണ്‍ ഐപിഎല്‍ 2026 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റനാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. റുതുരാജ് ഗെയ്ക് വാദ് ടീമിന്റെ ക്യാപ്റ്റനായി തുടരും.
ഐപിഎല്‍ 2026 ന് ഇനിയും മൂന്ന് മാസം ബാക്കിയുണ്ട്, അതിനാല്‍ ഇക്കാര്യത്തില്‍ സിഎസ്‌കെ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ സമയമെടുത്തേക്കാം.







