കാസര്‍കോട്: ബൈക്കില്‍ ജെസിബി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. കോളിയൂര്‍, ഇര്‍ണടുക്കയിലെ രമേശ് ഹെര്‍ള-മല്ലിക ദമ്പതികളുടെ ഏകമകന്‍ ഓംകാര്‍ ഹെര്‍ള(22)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ മൊറത്തണയിലാണ് അപകടം. കടമ്പാര്‍ ഭാഗത്തു നിന്നു വീട്ടിലേക്ക് പോവുകയായിരുന്നു ഓംകാര്‍. മൊറത്തണയില്‍ എത്തിയപ്പോള്‍ എതിര്‍ ദിശയില്‍ നിന്നു എത്തിയ ജെസിബി ബൈക്കിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അപകടം സംബന്ധിച്ച് ജെസിബി ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.








