കാസര്‍കോട്: നീലേശ്വരം, തൈക്കടപ്പുറത്തു നിന്നു 19കാരിയെ കാണാതായതായി പരാതി. മുഹ്‌സീനയെന്ന യുവതിയെയാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിന്തളം സ്വദേശിയായ ഒരു യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







