കാഞ്ഞങ്ങാട്ട് വി വി രമേശന്‍ നഗരസഭാ അധ്യക്ഷന്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി വി വി രമേശന്‍ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലീംലീഗിലെ എം പി ജാഫര്‍ നേടിയ 21 വോട്ടുകള്‍ക്കെതിരെ 22 വോട്ടുകളോടെയാണ് രമേശന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പിയിലെ ബല്‍രാജ് നാലുവോട്ടുകള്‍ നേടി.
ഇതു രണ്ടാംതവണയാണ് വി വി രമേശന്‍ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനാവുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി രമേശന്‍ ജനവിധി തേടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page