മൈസൂരു: മൈസൂരു കൊട്ടാരത്തിനു മുന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബലൂണ്‍ വില്‍പനക്കാരന്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സലിം (40) ആണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇയാള്‍. ഷെഹ്‌നാസ് ഷബീര്‍ (54), ലക്ഷ്മി (45), കോട്ടറേഷ് (54), മഞ്ജുള(29), രഞ്ജിത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് പൊട്ടിത്തെറിയുണ്ടായത്.
ബലൂണുകളില്‍ നിറയ്ക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്.
ക്രിസ്തുമസ് അവധി ആയതിനാല്‍ കൊട്ടാരത്തിനു മുന്നില്‍ വലിയ തിരക്ക് തുടരുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനം ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി.







