ന്യൂഡല്‍ഹി: ഉഡുപ്പിയില്‍ നിര്‍മ്മിച്ച കര്‍ണാടക ശൈലിയിലുള്ള ശ്രീരാമവിഗ്രഹം രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി അയോധ്യയിലെത്തി. സങ്കീര്‍ണ്ണമായ ദക്ഷിണേന്ത്യന്‍ കരകൗശല വൈദഗ്ദ്ധ്യം ഉള്‍ക്കൊള്ളുന്ന പ്രതിമ സ്വര്‍ണ്ണം, വെള്ളി, വജ്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു. ഡിസംബര്‍ 29 ന് വിഗ്രഹം പ്രതിഷ്ഠിക്കും.
അഞ്ച് ക്വിന്റല്‍ ഭാരമുള്ള വിഗ്രഹം പരമ്പരാഗത ശില്പ സാങ്കേതിക വിദ്യകളും വേദ തത്വങ്ങളും അനുസരിച്ച് പണികഴിപ്പിച്ചതാണ്.
സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക. ബെംഗളൂരു സ്വദേശി ആര്‍ട്ടിസ്റ്റ് ജയശ്രീ ഫാദിഷ് ആണ് വിഗ്രഹം തഞ്ചാവൂര്‍ ശൈലിയില്‍ നിര്‍മ്മിച്ചത്. നിരവധി ക്ഷേത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം വിഗ്രഹങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.







